ഇന്തോനേഷ്യയെ കീഴടക്കി ബ്രസീൽ
text_fieldsഗോൾ നേടിയ ബ്രസീൽ താരങ്ങളുടെ ആഹ്ലാദം
ദോഹ: ഫിഫ അണ്ടർ 17 കിരീട ലക്ഷ്യവുമായി ഖത്തറിലെത്തിയ ബ്രസീലിലെ യുവ പോരാളികൾ ഇന്തോനേഷ്യയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് കീഴടക്കി.ആദ്യകളിയിൽ ഹോണ്ടുറാസിനെ എഴുഗോളുകൾക്ക് തളച്ച കരുത്തിലാണ് ബ്രസീൽ ഇന്തോനേഷ്യക്കെതിരെ ഇറങ്ങിയത്. കളിയുടെ മൂന്നാം മിനുറ്റിൽ തന്നെ ലൂയിസ് എഡ്വേർഡോ ഇന്തോനേഷ്യയുടെ വല കുലുക്കി സ്കോറിങ് ആരംഭിച്ചു.
ഫെലിപ്പ് മൊറൈസ് (39), റുവാൻ പാബ്ലോ (75) എന്നിവരും ഗോളികൾ നേടി ബ്രസീൽ വിജയം ഉറപ്പാക്കി.മറ്റൊരു കളിയിൽ ഗ്രൂപ്പ് എച്ചിൽ ഹോണ്ടുറാസിനെ സാംബിയ (5-2) തകർത്തു. രണ്ടുമത്സരവും വിജയിച്ച ബ്രസീലും, സാംബിയയും അടുത്ത റൗണ്ട് ഉറപ്പാക്കി. ഐവറി കോസ്റ്റിനെതിരെ മെക്സിക്കോക്ക് (1-0) വിജയം. ഗോൾ പൊസിഷനിൽ ആധിപത്യം പുലർത്തിയിരുന്ന ഐവറി കോസ്റ്റിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും പക്ഷേ ഗോൾ നേടാൻ സാധിച്ചില്ല.
എന്നാൽ, കളിയുടെ 74ാം മിനിറ്റിൽ ഗെയ്ൽ ഗാർസിയയുടെ ക്രോസിൽ ഹെഡ് ചെയ്ത് ഇയാൻ ഒൽവേര മെക്സിക്കോക്കുവേണ്ടി ഗോൾ നേടുകയായിരുന്നു. ഇയാൻ ഒൽവേരയാണ് കളിയിലെ താരം.സ്വിറ്റസർലൻഡ് -ദക്ഷിണ കൊറിയ ഇരുടീമുകളും ഗോളുകളൊന്നും നേടാനാകാതെ പിരിഞ്ഞു. അതേസമയം ഗ്രൂപ് എഫിൽ ഒന്നാം സ്ഥാനത്താണ് സ്വിറ്റസർലാൻഡ്.
ആദ്യ പകുതിയിൽ സ്വിറ്റസർലൻഡ് ആധിപത്യം സ്ഥാപിച്ചെങ്കിലും പക്ഷേ അവസരം മുതലെടുത്ത് ഗോളുകൾ നേടാൻ കഴിഞ്ഞില്ല. എന്നാൽ, 78ാം മിനിറ്റിൽ കിം യോഗോന്റെ കിക്കിൽ ഗോളടിക്കാനുള്ള കിം ജിവൂവിന്റെ ശ്രമം സ്വിറ്റസർലാൻഡ് ഗോളി തിയോഡോർ പിസാരോ തടയുകയായിരുന്നു.


