Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമഞ്ഞപ്പടയിരമ്പി;...

മഞ്ഞപ്പടയിരമ്പി; ചാമ്പ്യൻസ് ലീഗ് സെമി ആദ്യ പാദത്തിൽ പി.എസ്.ജിയെ വീഴ്ത്തി ഡോർട്മുണ്ട്

text_fields
bookmark_border
dortmund
cancel

ബെർലിൻ: യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി ഫൈനലിന്‍റെ ആദ്യ പാദത്തിൽ കരുത്തരായ പി.എസ്.ജിയെ വീഴ്ത്തി ബൊറൂസ്സിയ ഡോർട്മുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജർമൻ ക്ലബ്ബിന്‍റെ ജയം. 36ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രഗാണ് ടീമിനായി വിജയഗോൾ നേടിയത്.

ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മത്സരത്തിലേക്ക് തിരിച്ചുവരാൻ പി.എസ്.ജി ഏറെ ശ്രമിച്ചെങ്കിലും വിജയംകണ്ടില്ല. എംബാപ്പെയുടെയും അഷ്റഫ് ഹക്കീമിയുടെയും നീക്കങ്ങൾ എതിരാളികളെ വിറപ്പിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഡോർട്മുണ്ടിന്‍റെ ഇംഗ്ലീഷ് താരം ജെയ്ഡൻ സാഞ്ചോ മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചു.


പി.എസ്.ജിയും ഡോർട്മുണ്ടും തമ്മിലെ രണ്ടാംപാദ സെമി മത്സരം മേയ് എട്ടിന് പാരീസിൽ നടക്കും. റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിലെ ആദ്യ സെമിയുടെ രണ്ടാംപാദം മേയ് ഒമ്പതിന് നടക്കും. ആദ്യപാദം 2-2ന് സമനിലയിലായിരുന്നു.


Show Full Article
TAGS:Borussia Dortmund PSG Champions league 
News Summary - Champions league Borussia Dortmund 1 Paris Saint Germain
Next Story