യൂറോപ ലീഗ്: ആസ്റ്റൺവില്ലക്കും റയൽ ബെറ്റിസിനും റോമക്കും ജയം
text_fieldsഎ.എസ് റോമ ടീം അംഗങ്ങളുടെ വിജയാഘോഷം
ലണ്ടൻ: യൂറോപ ലീഗ് ഫുട്ബാളിൽ ആസ്റ്റൺവില്ല, റയൽ ബെറ്റിസ്, റോമ, ബേസൽ, ഫ്രൈബർഗ്, സാൽസ്ബർഗ്, മിറ്റിലൻഡ്, സെൽറ്റവിഗോ, പനാതിനായ്കോസ്, സ്റ്റുട്ട്ഗാർട്ട്, ഫെറങ്ക്വാറോസ്, ജെങ്ക് ടീമുകൾ ജയം കണ്ടപ്പോൾ ബൊളോണ, നോട്ടിങ്ഹാം ഫോറസ്റ്റ്, പോർട്ടോ, ഫെനർബാഷെ എന്നിവ സമനിലയിൽ കുടുങ്ങി.
മകാബി തെൽഅവിവിനെയാണ് ആസ്റ്റൺവില്ല 2-0ത്തിന് തോൽപിച്ചത്. റയൽ ബെറ്റിസ് 2-0ത്തിന് ലിയോണിനെയും റോമ 2-0ത്തിന് റേഞ്ചേഴ്സിനെയും ബേസൽ 3-1ന് സ്റ്റുവ ബുകാറസ്റ്റിനെയും ഫ്രൈബർഗ് 3-1ന് നീസിനെയും പരാജയപ്പെടുത്തി. സാൽസ്ബർഗ്, 2-0ത്തിന് ഗോ എഹെഡ് ഇംഗിൾസിനെയും മിറ്റിലൻഡ് 3-1ന് സെൽറ്റികിനെയും സെൽറ്റവിഗോ 3-0ത്തിന് ഡൈനാമോ സഗ്രിബിനെയും പനാതിനായ്കോസ് 1-0ത്തിന് മാൽമോയെയും സ്റ്റുട്ട്ഗാർട്ട് 2-0ത്തിന് ഫെയ്നൂർദിനെയും ഫെറങ്ക്വാറോസ് 3-1ന് ലഡോഗോറെറ്റ്സിനെയും ജെങ്ക് 4-3ന് ബ്രാഗയെയും കീഴടക്കി. പോർട്ടോ-ഉൾട്രെക്റ്റ് കളി 1-1നും നോട്ടിങ്ഹാം-സ്റ്റം ഗ്രാസ്, ബൊളോണ-ബ്രാൻ, ഫെനർബാഷെ-വിക്ടോറിയ പ്ലാസൻ മത്സരങ്ങൾ ഗോൾരഹിതമായും അവസാനിച്ചു. നാല് റൗണ്ട് പൂർത്തിയായപ്പോൾ 12 പോയന്റുമായി ഡെന്മാർക് ക്ലബ് മിറ്റിലൻഡ് ആണ് മുന്നിൽ.


