ഫിഫ അണ്ടർ 17; ഇംഗ്ലീഷ് പടയുടെ ആറാട്ട്
text_fieldsഗോൾ നേടിയ ഇംഗ്ലണ്ട് താരങ്ങളുടെ ആഹ്ലാദം
ദോഹ: ആസ്പയർ സോണിലെ ആവേശ കൊടുമുടി കയറ്റി ഹെയ്തിക്കെതിരെ ഇംഗ്ലീഷ് പടയുടെ ആറാട്ട്. ചിസാരം എസെൻവാറ്റ ഹാട്രിക് (57, 69, 80) ഗോളിന്റെ മികവിൽ 8-1 ഗോളിനാണ് ഇംഗ്ലണ്ട് അനായാസ വിജയം നേടിയത്.ടൂർണമെന്റിന്റെ ആദ്യ മിനിറ്റിൽ തന്നെ ലൂക്ക വില്യംസ് ഗോൾ നേടി ഇംഗ്ലീഷ് പടയുടെ കുതിപ്പിന് തുടക്കമിട്ടു.റീഗൻ ഹെസ്കിയുടെ പെനാൽറ്റിയിലൂടെ രണ്ടാമത്തെ ഗോൾ 14ാം മിനിറ്റിലും ഇംഗ്ലണ്ട് നേടി.
എന്നാൽ, 17ാം മിനിറ്റിൽ ഫ്രാങ്കോ സെലെസ്റ്റിന്റെ ഹെഡറിലൂടെ ഹെയ്തിക്ക് ഇംഗ്ലണ്ടിനെതിരെ ആശ്വാസ ഗോൾ നേടാൻ മാത്രമേ സാധിച്ചുള്ളൂ.റെഗ്ഗി വാൽഷ് (21), അലജാൻഡ്രോ ഗോമസ് റോഡ്രിഗസ് (55), കൂടാതെ ലൂക്ക വില്യംസ് 64ാം മിനിറ്റിലും ഗോളുകൾ നേടി ഇംഗ്ലണ്ടിനെ വിജയത്തേരിലേറ്റി. ആദ്യ മത്സരത്തിൽ വെനിസ്വേലക്കെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ട ഇംഗ്ലണ്ടിന് ഈ കളിയിൽ മികച്ച വിജയം നേടാനായത് അടുത്ത റൗണ്ടിലേക്കുള്ള പ്രതീക്ഷ നൽകുന്നതാണ്.
അതേസമയം, ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് നിഷ്പ്രഭമാക്കി രണ്ടാം വിജയവുമായി ഇറങ്ങിയ വെനിസ്വേല -ഈജിപ്തിനോട് (1-1) സമനിലയിൽ പിരിഞ്ഞു.
വെനിസ്വേലക്കുവേണ്ടി ക്യാപ്റ്റൻ മാർക്കോസ് മൈതാൻ 18ാം മിനിറ്റിൽ ആദ്യ ഗോൾ നേടി തുടങ്ങിവെച്ചങ്കിലും ഈജിപ്തിന്റെ പ്രതിരോധത്തിൽ ഗോൾ നേടാനായില്ല.
ഇടവേളക്കു ശേഷം 54ാം മിനിറ്റിൽ ഈജിപ്തിനുവേണ്ടി അബ്ദുൽ കരീം ഗോളടിച്ച് സമനില നേടുകയായിരുന്നു. ഒരു വിജയവും ഒരു സമനിലയും നേടി ഇരുടീമുകളും ഗ്രൂപ് ‘ഇ’യിൽ ആദ്യ സ്ഥാനത്താണ്.ഗ്രൂപ് ‘ജി’യിൽ ജർമനി -ഉത്തര കൊറിയ (1-1), എൽസാൽവദോർ -കൊളംബിയ മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.ഇതോടെ ഒരു ജയവും ഒരു സമനിലയും നേടി ഉത്തര കൊറിയ ആണ് ഗ്രൂപ്പിൽ ഒന്നാമത്.
ഇന്നത്തെ മത്സരങ്ങൾ
3:30 pm ചെക്ക് റിപ്പബ്ലിക്-ബുർകിനഫാസോ (ഗ്രൂപ് ഐ)
3:30 pm ഉഗാണ്ട -ചിലി (ഗ്രൂപ് കെ)
4:00 pm മാലി -ഓസ്ട്രിയ (ഗ്രൂപ് എൽ)
4:30 pm ഫ്രാൻസ് -കാനഡ (ഗ്രൂപ് കെ)
5:45 pm യു.എസ്.എ -തജികിസ്താൻ (ഗ്രൂപ് ഐ)
6:15 pm പരാഗ്വേ -പനാമ (ഗ്രൂപ് ജെ)
6:45 pm അയർലൻഡ് -ഉസ്ബകിസ്താൻ (ഗ്രൂപ് ജെ)
6:45 pm സൗദി അറേബ്യ -ന്യൂസിലൻഡ് (ഗ്രൂപ് എൽ)
മത്സര ഫലം
ഇംഗ്ലണ്ട് -ഹെയ്ത്തി (8-1)
എൽസാൽവദോർ
-കൊളംബിയ (0-0)
ജർമനി -ഉത്തര
കൊറിയ (1-1)
ഈജിപ്ത്
-വെനിസ്വേല (1-1)
മെക്സിക്കോ
-ഐവറി കോസ്റ്റ് (1-0)
സ്വിറ്റ്സർലൻഡ്
-ദക്ഷിണ കൊറിയ (0-0)
ബ്രസീൽ
-ഇന്തോനേഷ്യ (4-0)
സാംബിയ
-ഹോണ്ടുറസ് (5-2)


