ഫിഫ ലോകകപ്പ് - 2026 ; ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ
text_fields2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ നടക്കുന്ന അമേരിക്കൻ ലോകപ്പിലേക്ക് ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങൾ. മത്സരങ്ങൾ നടക്കുന്ന യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ആതിഥേയെരെന്ന നിലയിൽ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. മൂന്ന് രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പ് കൂടിയാണിത്. ലാറ്റിനമേരിക്കയിൽ നിന്നും ചാമ്പ്യൻമാരായ അർജന്‍റീനക്ക് പുറമേ ബ്രസീലും എക്വഡോറും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഏഷ്യയിൽ നിന്നും ജപ്പാൻ, ഇറാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ജോർഡൻ, ഉസ്ബെകിസ്താൻ എന്നീ ടീമുകളും ഓഷ്യാനയിൽ നിന്ന് ന്യൂസിലൻഡും ലോകകപ്പിൽ പന്ത് തട്ടും. ചരിത്രത്തിലാദ്യമായാണ് ലോകകപ്പിൽ 48 രാജ്യങ്ങള്‍ പങ്കെടുക്കുന്നത്. ഇനി 35 ടീമുകള്‍ കൂടിയാണ് ലോകകപ്പിന്റെ ഭാഗമാവുക. യൂറോപ്യന്‍ കോണ്‍ഫെഡറേഷനായ യുവേഫയില്‍ നിന്നുമാണ് ഏറ്റവുമധികം ടീമുകള്‍ ലോകകപ്പിനെത്തുക. 16 ടീം. നിലവില്‍ ഒരു ടീമും ലോകകപ്പിന് യോഗ്യതയുറപ്പിച്ചിട്ടില്ല.