Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോൾ ഹോം;...

ഗോൾ ഹോം; ഗോ​കു​ല​ത്തി​ന് ഇ​ന്ന് ആ​ദ്യ ഹോം ​മ​ത്സ​രം

text_fields
bookmark_border
ഗോൾ ഹോം; ഗോ​കു​ല​ത്തി​ന് ഇ​ന്ന് ആ​ദ്യ ഹോം ​മ​ത്സ​രം
cancel
camera_alt

ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്യു​ന്ന ഗോ​കു​ലം കേ​ര​ള താ​ര​ങ്ങ​ൾ

കോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ ലീഗ് സീസണിലെ ആദ്യ ഹോം മത്സരത്തിൽ സമനില പിടിച്ച ഗോകുലം കേരള എഫ്.സി ശനിയാഴ്ച നാംധാരി എഫ്.സിയെ നേരിടും. ഫെബ്രുവരി 27ന് ഐസ്വാളിൽ പ്രതികൂല കാലാവസ്ഥയിലും ഹോം ടീമായ മിസോറം ക്ലബ് ചാൻമാരിയെ ഗോൾരഹിത സമനിലയിൽ പൂട്ടിയ ആത്മവിശ്വാസവുമായാണ് ഗോകുലം നാംധാരിക്കെതിരെ വൈകീട്ട് നാലിന് മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.

കഴിഞ്ഞ കളിയുടെ സമസ്തമേഖലകളിലും നന്നായി പൊരുതിയെങ്കിലും ഗോകുലത്തിന് പ്രതീക്ഷിച്ച ഗോൾ കണ്ടെത്താനായില്ല. മിഡ് ഫീൽഡേഴ്സിനെയും വിങ്ങേഴ്സിനെയും മാറ്റി പരീക്ഷിച്ചെങ്കിലും അവസരങ്ങൾ പിറന്നിരുന്നില്ല. നാംധാരിയാകട്ടെ ആദ്യ മത്സരത്തിൽ മിസോറം ക്ലബായ ഐസ്വാൾ എഫ്.സിയോട് 1-1 സമനില വഴങ്ങി.

ഗോ​കു​ല​ത്തി​ന് സൈ​പ്ര​സ് കോ​ച്ച്

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ലീ​ഗി​ന്റെ പു​തി​യ സീ​സ​ണി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് സൈ​പ്ര​സു​കാ​ര​നാ​യ ദി​മി​ത്രി​സ് ദി​മി​ത്രി​യോ മു​ഖ്യ പ​രി​ശീ​ല​ക​നാ​വും. യു​വേ​ഫ പ്രൊ ​ലൈ​സ​ൻ​സ് നേ​ടി​യ ദി​മി​ത്രി​സ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ് പ​രി​ശീ​ല​ക​നാ​യി​രു​ന്നു. സ്പാ​നി​ഷ് കോ​ച്ച് ജോ​സ് ഹെ​വി​യ ജ​നു​വ​രി​യി​ൽ ഗോ​കു​ലം വി​ട്ട ഒ​ഴി​വി​ലേ​ക്കാ​ണ് ദി​മി​ത്രി​സ് വ​രു​ന്ന​ത്.

ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ആ​യി​രു​ന്ന ഡെ​റി​ക് പെ​രേ​ര​ക്കാ​ണ് നി​ല​വി​ലെ ചു​മ​ത​ല. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഗോ​കു​ലം- നാം​ധാ​രി ​മ​ത്സ​ര​ത്തി​ലും ഡെ​റി​ക് ത​ന്നെ​യാ​വും പ​രി​ശീ​ല​ക​ൻ. താമസിയാതെ ദി​മി​ത്രി​സ് ചു​മ​ത​ല​യേ​ൽ​ക്കും.

Show Full Article
TAGS:Gokulam FC football 
News Summary - Gokulam's first home match today
Next Story