ഈ സീസണിലെ ഐ.എസ്.എൽ നടക്കും -ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിലെ മത്സരങ്ങൾ നടക്കുമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ ഉറപ്പുനൽകി. ''ടൂർണമെന്റ് നടക്കുമെന്ന് തന്നെ എ.ഐ.എഫ്.എഫ് പ്രസിഡന്റെന്ന നിലയിൽ ഞാൻ ഉറപ്പിച്ചു പറയുന്നു. അന്താരാഷ്ട്ര കലണ്ടർ കൂടി നോക്കിയേ സമയം തീരുമാനിക്കാനാവൂ''-അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യൻ ദേശീയ ടീമിന്റെ പുതിയ പരിശീലകൻ പത്ത് ദിവസത്തിനകം നിയമിക്കുമെന്നും ചൗബേ കൂട്ടിച്ചേർത്തു. മാസ്റ്റേഴ്സ് റൈറ്റ് കരാര്‍ സംബന്ധിച്ച് ടൂര്‍ണമെന്റ് സംഘാടകരും ഫുട്ബോള്‍ ഫെഡറേഷനും തമ്മില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയാണ് ഐ.എസ്.എൽ മത്സരങ്ങൾ നീട്ടിവെക്കാന്‍ ഇടയാക്കിയത്.