Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആശാനെ വീഴ്ത്തി...

ആശാനെ വീഴ്ത്തി കെ.പി.എല്ലിൽ ശിഷ്യന്‍റെ കിരീടനേട്ടം

text_fields
bookmark_border
ആശാനെ വീഴ്ത്തി കെ.പി.എല്ലിൽ ശിഷ്യന്‍റെ കിരീടനേട്ടം
cancel
camera_alt

ഫി​റോ​സ് ക​ള​ത്തി​ങ്ങ​ലും അ​ബ്ദു​സ​മ​ദും

മ​ഞ്ചേ​രി: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ൽ (കെ.​പി.​എ​ൽ) കേ​ര​ള പൊ​ലീ​സി​നെ തോ​ൽ​പ്പി​ച്ച് മു​ത്തൂ​റ്റ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി ജേ​താ​ക്ക​ളാ​യ​പ്പോ​ൾ ആ​ശാ​നെ വീ​ഴ്ത്തി കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത് ശി​ഷ്യ​ൻ. മ​ഞ്ചേ​രി പു​ല്ലൂ​ർ സ്വ​ദേ​ശി ഫി​റോ​സ് ക​ള​ത്തി​ങ്ങ​ൽ പൊ​ലീ​സി​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ ഫി​റോ​സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യ ഏ​റ​നാ​ട് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യി​ലൂ​ടെ വ​ള​ർ​ന്ന അ​ബ്ദു​സ്സ​മ​ദ് മു​ത്തൂ​റ്റി​നാ​യും ജ​ഴ്സി​യ​ണി​ഞ്ഞു. ഫൈ​ന​ൽ മ​ത്സ​രം ആ​ശാ​നും ശി​ഷ്യ​നും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യി മാ​റി.

40 പി​ന്നി​ട്ടി​ട്ടും ഫി​റോ​സ് പൊ​ലീ​സി​ന്‍റെ മി​ന്നും​താ​ര​മാ​ണ്. യു​വ​താ​ര​ങ്ങ​ളെ വെ​ല്ലു​ന്ന ഫി​റ്റ്ന​സ് നി​ല​നി​ർ​ത്തി ക​ളി​മു​റ്റ​ത്ത് സ​ജീ​വം. 10 വ​ർ​ഷ​ത്തി​നു​ശേ​ഷം കേ​ര​ള പൊ​ലീ​സ് വീ​ണ്ടും കെ.​പി.​എ​ല്ലി​ൽ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത് ഫി​റോ​സി​ന്‍റെ കൂ​ടി ക​രു​ത്തി​ലാ​ണ്. മു​മ്പ് 2015ലാ​ണ് പൊ​ലീ​സ് അ​വ​സാ​ന​മാ​യി ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. അ​ന്നും ഫി​റോ​സ് ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു. 14 വ​ർ​ഷ​മാ​യി പൊ​ലീ​സി​നാ​യി പ​ന്ത് ത​ട്ടു​ന്നു. നി​ല​വി​ൽ പാ​ണ്ടി​ക്കാ​ട് ഐ.​ആ​ർ.​ബി ക്യാ​മ്പി​ൽ സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​ണ്.

ഏ​റ​നാ​ട് സോ​ക്ക​ർ അ​ക്കാ​ദ​മി​യി​ലൂ​ടെ​യാ​ണ് അ​ബ്ദു​സ്സ​മ​ദ് പ​ന്തു​ത​ട്ടി തു​ട​ങ്ങി​യ​ത്. നാ​ല് വ​ർ​ഷം അ​ക്കാ​ദ​മി​യു​ടെ ഭാ​ഗ​മാ​യി. 2022-23ലെ ​വൈ.​എ​സ്.​എ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഏ​റ​നാ​ട് സോ​ക്ക​ർ അ​ക്കാ​ദ​മി ജേ​താ​ക്ക​ളാ​കു​മ്പോ​ൾ ടീ​മി​ന്റെ ക്യാ​പ്റ്റ​ൻ അ​ബ്ദു​സ്സ​മ​ദാ​യി​രു​ന്നു. ഏ​റ​നാ​ടി​ലൂ​ടെ മു​ത്തൂ​റ്റി​ലെ​ത്തി​യ സ​മ​ദ് 2023ൽ ​അ​ണ്ട​ർ 20 ഇ​ന്ത്യ​ൻ ടീ​മി​ന്റെ പ​രി​ശീ​ല​ന ക്യാ​മ്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ കോ​ള​ജ് ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. കോ​ള​ജ് ടീ​മി​നാ​യും ക​ള​ത്തി​ലു​ണ്ട്.

Show Full Article
TAGS:sports achievement KPL 
News Summary - kerala premier league winner abdussamad
Next Story