Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദേശീയ സ്കൂൾ ഗെയിംസ്...

ദേശീയ സ്കൂൾ ഗെയിംസ് യൂത്ത് ഫുട്ബാൾ; കേരളത്തിന് കിരീടം

text_fields
bookmark_border
ദേശീയ സ്കൂൾ ഗെയിംസ് യൂത്ത് ഫുട്ബാൾ; കേരളത്തിന് കിരീടം
cancel

കോഴിക്കോട്: മണിപ്പൂരിൽല നടന്ന 68ാമത് ദേശീയ സ്കൂൾ ഗെയിംസ് യൂത്ത് ഫുട്ബാൾ ടൂർണമെന്റിൽ കേരളം ചാമ്പ്യന്മാർ. ഫോർവേഡായ ഷഹനാദിന്റെ ഇരട്ട ഗോളിൽ കരുത്തരായ ഝാർഖണ്ഡിനെ 3-1 നാണ് അണ്ടർ-19 ഫൈനലിൽ തകർത്തത്.

ഇംഫാലിലെ ഖുമൻ ലംപാക് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ നടന്ന മത്സരത്തിൽ ഷഹനാദാണ് കേരളത്തിനുവേണ്ടി ആദ്യ ഗോൾ നേടിയത്. തുടർന്ന് അവിനാഷും ഷഹനാദും രണ്ടു ഗോളുകൾ കൂടി നേടി. മഡിലും ഗ്രാസിലും ടർഫിലുമുള്ള ക്യാമ്പിനുശേഷം 17 അംഗ ടീമാണ് മണിപ്പൂരിലെത്തിയത്.

ആറു ഗോളുകൾ നേടിയ കേരളത്തിന്റെ അദ്വൈത് ലിംസാണ് ടോപ് സ്കോറർ. കേരളത്തിന്റെ അവിനാഷാണ് മികച്ച താരം. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകനായ സലീം കൊളായിയാണ് പരിശീലകൻ.

Show Full Article
TAGS:national school games 
News Summary - National School Games Youth Football; Kerala won
Next Story