Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയില്ലാത്ത...

മെസ്സിയില്ലാത്ത അർജന്റീനക്ക് വമ്പൻ ജയം; കോസ്റ്ററിക്കയെ 7-0 ന് തരിപ്പണമാക്കി!

text_fields
bookmark_border
മെസ്സിയില്ലാത്ത അർജന്റീനക്ക് വമ്പൻ ജയം; കോസ്റ്ററിക്കയെ 7-0 ന് തരിപ്പണമാക്കി!
cancel

കോർഡോബ (അർജന്റീന): ഇതിഹാസ താരം ലയണൽ മെസ്സിയുടെ വിരമിക്കലിന് ശേഷമുള്ള ആദ്യ ജയം സ്വന്തമാക്കി അർജന്റീന. കോസ്റ്ററിക്കയ്‌ക്കെതിരെ നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്താന്റുവോനോ, അലക്സിസ് മാക് അലിസ്റ്റർ എന്നിവരുടെ ഗോൾ മികവിൽ 7-0ത്തിന്റെ തകർപ്പൻ വിജയം സ്വന്തമാക്കി. ഉറുഗ്വേയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം വമ്പൻ തിരിച്ചുവരവാണ് ലയണൽ സ്കലോണിയും സംഘവും നടത്തിയത്. മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഡൊമിനിക്കൻ റിപ്പബ്ലിക്കിനെ തകർത്ത് ഉറുഗ്വേ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി.

കഴിഞ്ഞ മത്സരത്തിൽ നിന്ന് അഞ്ച് മാറ്റങ്ങളോടെ ഇറങ്ങിയ അർജന്റീന തുടക്കം മുതൽ സമ്പൂർണ ആധിപത്യം നേടി. എട്ടാം മിനിറ്റിൽ നിക്കോ പാസിലൂടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ട അർജന്റീന, 35-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെ ലീഡ് ഉയർത്തി. പിന്നാലെ 38-ാം മിനിറ്റിൽ നിക്കോ പാസും 43-ാം മിനിറ്റിൽ അൽവാരസും വീണ്ടും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയിൽ തന്നെ സ്കോർ 4-0 ആയി.

രണ്ടാം പകുതിയുടെ തുടക്കത്തിലും ആക്രമണം ശക്തമാക്കിയ അർജന്റീനയ്ക്കായി പകരക്കാരനായി ഇറങ്ങിയ യുവതാരം ഫ്രാങ്കോ മസ്താന്റുവോനോ 48-ാം മിനിറ്റിൽ അഞ്ചാം ഗോൾ നേടി. 78-ാം മിനിറ്റിൽ അലക്സിസ് മാക് അലിസ്റ്ററും 88-ാം മിനിറ്റിൽ മസ്താന്റുവോനോയും വലകുലുക്കിയതോടെ അർജന്റീനയുടെ ഗോൾപട്ടിക പൂർത്തിയായി.

മത്സരത്തിലുടനീളം 76 ശതമാനം പന്തടക്കം സ്വന്തമാക്കിയ അർജന്റീന 22 ഷോട്ടുകളാണ് എതിർ ഗോൾമുഖത്തേക്ക് തൊടുത്തത്. മെസ്സിയുടെ വിരമിക്കലിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഉറുഗ്വേയോട് 2-1ന് തോറ്റതിന്റെ ക്ഷീണം തീർക്കുന്നതായി ഈ വിജയം. മെസ്സിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്സിയില്ലാതെയാണ് ഇത്തവണയും ടീം കളത്തിലിറങ്ങിയത്. അർജന്റീനയ്‌ക്കെതിരെ ഇതുവരെ ജയിക്കാനാകാത്ത കോസ്റ്ററിക്കയുടെ വിജയസ്വപ്നം എട്ടാം മത്സരത്തിലും അകന്നുനിന്നു. എട്ട് മത്സരങ്ങളിൽ ഏഴിലും തോറ്റപ്പോൾ ഒരെണ്ണം സമനിലയിൽ അവസാനിച്ചു.

കുതിപ്പ് തുടർന്ന് ഉറുഗ്വേ; തുടർച്ചയായി നാലാം ജയം

മാൽഡോനാഡോയിലെ എസ്റ്റാഡിയോ ഡോമിംഗോ ബർഗ്യൂണോ മിഗെലിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകളുടെ ഉജ്ജ്വല വിജയവുമായി ഉറുഗ്വേ. പുതിയ കോച്ചിംഗിന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉറുഗ്വേയുടെ നാലാമത്തെ വിജയമാണിത്.

ആദ്യ പകുതിയിൽ (41) റോഡ്രിഗോ അഗിറെ നേടിയ ഹെഡർ ഗോളിലൂടെ ഉറുഗ്വേ ലീഡ് നേടി. തുടർന്ന് രണ്ടാം പകുതിയിൽ ഡൊമിനിക്കൻ ഗോൾകീപ്പർ സേവ്യർ വാൽഡെസിന്റെ സെൽഫ് ഗോളും (70'), നിക്കോളാസ് ഡി ലാ ക്രൂസിന്റെ പെനാൽറ്റി ഗോളും (79') വന്നതോടെ ഉറുഗ്വേ വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഫെഡറിക്കോ വാൽവെർഡെയും (87'), പകരക്കാരനായി ഇറങ്ങിയ ബ്രൂണോ ഡാമിയാനിയും (90+4') കൂടി ലക്ഷ്യം കണ്ടതോടെ ഗോൾപട്ടിക പൂർത്തിയായി.

മാർസെലോ ബീൽസയുടെ പടിയിറക്കത്തിന് ശേഷം ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ ഇതിഹാസ താരം ഡീഗോ ഫോർലാനു കീഴിൽ ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഫോർലാനുടെ കീഴിൽ ഇതുവരെ ഉറുഗ്വേ കളിച്ച മത്സരങ്ങളിൽ 4 വിജയങ്ങളും 1 തോൽവിയുമാണ് നേടിയിട്ടുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Lionel Scaloni Lionel Messi Argentina Costarica Nico Paz julian alvarez Uruguay Footballer diego forlan 
News Summary - Nico Paz, Álvarez both score twice in 7-goal Argentina rout
Next Story