Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപയ്യനാട് സ്റ്റേഡിയം:...

പയ്യനാട് സ്റ്റേഡിയം: മഞ്ചേരിയിലെ ‘മാറക്കാന’

text_fields
bookmark_border
പയ്യനാട് സ്റ്റേഡിയം: മഞ്ചേരിയിലെ ‘മാറക്കാന’
cancel
Listen to this Article

മ​ല​പ്പു​റം: കാ​ൽ​പ​ന്തു​ക​ളി​യു​ടെ ഹൃ​ദ​യ​ഭൂ​മി​യി​ൽ ഉ​രു​ണ്ടു​തു​ട​ങ്ങി​യ സൂ​പ്പ​ർ ലീ​ഗ് പ​ന്താ​ട്ട​ത്തി​ൻറെ ആ​ര​വം അ​തി​ൻറെ പാ​ര​മ്യ​ത്തി​ലാ​ണ്. ആ​തി​ഥേ​യ​രു​ടെ മ​ത്സ​ര​ങ്ങ​ൾ​ക്കാ​ക​ട്ടെ ഗാ​ല​റി നി​റ​ഞ്ഞു​തു​ളു​മ്പു​ന്ന സ്ഥി​തി​യും. മ​ല​പ്പു​റം എ​ഫ്.​സി​യും കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യും ത​മ്മി​ലു​ള്ള മ​ത്സ​രം ന​ട​ന്ന​ത് കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ​ത്താ​യി​രു​ന്നു. നി​ല​ക്കാ​ത്ത പേ​മാ​രി​യി​ലും താ​ര​ങ്ങ​ൾ​ക്കാ​വേ​ശ​മാ​യി ആ​രാ​ധ​ക​ർ ഗ്യാ​ല​റി അ​ട​ക്കി​വാ​ണു. ആ​ർ​ത്തു പെ​യ്ത മ​ഴ​യി​ലും ത​ങ്ങ​ളു​ടെ താ​ര​ങ്ങ​ൾ​ക്ക് ആ​ർ​പ്പു​വി​ളി​ച്ചും കൈ​യ്യ​ടി​ച്ചും അ​വ​ർ പ​യ്യ​നാ​ടി​നെ മ​ല​ബാ​റി​ലെ ആ​ൻ​ഫീ​ൽ​ഡും ഇ​ത്തി​ഹാ​ദു​മാ​ക്കി.

പയ്യനാട് സ്റ്റേഡിയം

കു​ടും​ബ​സ​മേ​തം വീ​ടു​പൂ​ട്ടി​പ്പോ​ന്ന ഉ​മ്മ​മാ​രും പെ​ങ്ങ​മ്മാ​രും പ​യ്യ​നാ​ടി​ന് പു​തി​യ കാ​ഴ്ച​ക​ള​ല്ല. എ​ന്നാ​ൽ, ജി​ല്ല​യു​ടെ കാ​യി​ക​ഭൂ​പ​ട​ത്തെ രാ​ജ്യ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ പ​യ്യ​നാ​ട്ടി​ലെ സ്പോ​ർ​ട്സ് കോം​പ്ല​ക്സ് സ്റ്റേ​ഡി​യ​ത്തി​ലെ ഗാ​ല​റി​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഇ​ത്ര​മ​തി​യോ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്ന​ത്. മ​ല​പ്പു​റം എ​ഫ്.​സി​യു​ടെ ഓ​രോ മ​ത്സ​ര​ങ്ങ​ൾ​ക്കും കാ​ണി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്.

കള്ളിയത്ത് ടി.എം.ടിയും ‘മാധ്യമ’വും ചേർന്ന് സംഘടിപ്പിക്കുന്ന ഫുട്ബാൾ കാരവന്റെ പശ്ചാത്തലത്തിൽ, മലപ്പുറം എഫ്.സിക്കൊപ്പം പയ്യനാട് സ്റ്റേഡിയവും ശ്രദ്ധാകേന്ദ്രമാവുകയാണ്. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ മൈ​താ​ന​മാ​ണി​ത്. എ​ന്നാ​ൽ, സ്റ്റേ​ഡി​യ​ത്തി​ൻറെ ക​പ്പാ​സി​റ്റി​യാ​ക​ട്ടെ 15000 മാ​ത്ര​വും. ‘‘മ​ല​പ്പു​റ​ത്ത് ഒ​രു ല​ക്ഷം ക​പ്പാ​സി​റ്റി​യു​ള്ള സ്റ്റേ​ഡി​യം വേ​ണം, 50K മ​തി​യാ​വി​ല്ല, ഇ​ത് മ​ല​പ്പു​റ​മാ​ണ്’’ സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ ഫൈ​ന​ൽ മ​ത്സ​രം കാ​ണാ​നെ​ത്തി​യ സ​മ​യ​ത്ത് ആ​രാ​ധ​ക​ർ പി​ടി​ച്ച പോ​സ്റ്റ​റി​ലെ വാ​ക്കു​ക​ളി​ലൊ​ന്നാണി​ത്. ഇ​പ്പോ​ൾ സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​ക്കും സ​മാ​ന​മാ​യ അ​വ​സ്ഥ വി​ശേ​ഷ​മാ​ണ്. കാ​ൽ​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഓ​രോ മ​ത്സ​ര​ത്തി​നും പ​യ്യ​നാ​ടെ​ത്തു​ന്ന​ത്.

Show Full Article
TAGS:payyanad stadium Maracana stadium football tournament Football Match kerala super league 
News Summary - Payyanad Stadium: The 'Maracanã' in Manjeri
Next Story