ഉറുഗ്വായെന്ന ഉദ്ഘാടകർ
text_fieldsലൂയിസ് സുവാസ്
ആദ്യമായി ലോകകപ്പ് കിരീടം തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോയവരാണ് ഉറുഗ്വായ്ക്കാർ. കരുത്തരായ അർജന്റീനയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപിച്ചാണ് ഇക്കൂട്ടർ കളംവിട്ടത്. രണ്ട് ലോകകപ്പുകൾക്കു ശേഷം 1950ൽ ഒരിക്കൽകൂടി കപ്പെടുത്തു. ആദ്യമായി കപ്പെടുത്തവരെന്ന ധൈര്യവും അഭിമാനവും ഇക്കൂട്ടർക്ക് എന്നുമുണ്ട്.
എന്നാൽ, കാലം മാറി. താരങ്ങളെല്ലാം അടവുകൾ മാറ്റി തുടങ്ങി. അതിനൊത്ത പ്രകടനവുമായി മാറ്റങ്ങൾ സൃഷ്ടിച്ചാവും ഉറുഗ്വായ്ക്കാരും ഖത്തറിലെത്തുക. കോപ്പ അമേരിക്കയിൽ 15 കിരീടമാണ് ഇവർ നേടിയിട്ടുള്ളത്. പ്രതിരോധവും മുന്നേറ്റവുമെല്ലാം ഒത്തിണക്കത്തോടെയുള്ള പ്രകടനംകൊണ്ട് വിസ്മയിപ്പിക്കും. പെറുവിനെ ഒരു ഗോളിന് തോൽപിച്ചാണ് ഗ്രൂപ് എച്ചിൽ സ്ഥാനം പിടിച്ചത്.
കുന്തമുന
ടീമിന്റെ സ്ട്രൈക്കർ താരമായ ലൂയിസ് സുവാരസാണ് ഇത്തവണയും പ്രതീക്ഷ നൽകുന്ന താരം. കളത്തെയും എതിരാളിയേയും അറിഞ്ഞുള്ള ഇദ്ദേഹത്തിന്റെ തന്ത്രങ്ങൾ സഹതാരങ്ങൾക്കും അവസരങ്ങൾ സൃഷ്ടിക്കാറുണ്ട്. 2006ൽ ഉറുഗ്വായ് അണ്ടർ 20ലായിരുന്നു തുടക്കം. 2007 മുതൽ ദേശീയ ടീമിനൊപ്പമുണ്ട്. 35കാരനായ ഇദ്ദേഹത്തിന്റെ കാലിൽനിന്നും ഇതുവരെ പിറന്നത് 68 ഗോളുകളാണ്. ക്ലബ്ബ് മത്സരങ്ങളിലും ലൂയിസിന്റെ മികവ് പ്രശംസനീയമാണ്.
ആശാൻ
ഡിഗോ അലോൻസോ
സ്ട്രൈക്കർ താരമായിരുന്ന ഡിഗോ അലോൻസോയാണ് ടീമിന്റെ ആശാൻ. ഇതുവരെ ഏഴു ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള ഇദ്ദേഹം 2021 മുതലാണ് ഉറുഗ്വായിയുടെ മുഖ്യപരിശീലകനായത്. രണ്ടു വർഷത്തോളം ദേശീയ ടീമിലും ഇദ്ദേഹം കളിച്ചിരുന്നു. ബെല്ല വിസ്റ്റ ടീമിലൂടെയായിരുന്നു കരിയറിലേക്കുള്ള അരങ്ങേറ്റം.