Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ് ട്രോഫി:...

സന്തോഷ് ട്രോഫി: പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ; എതിരാളി സർവീസസ്

text_fields
bookmark_border
Santosh Trophy Kerala Football Team
cancel
Listen to this Article

ഗു​വാ​ഹ​തി: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബാ​ളി​ൽ എ​ട്ടാം കി​രീ​ട​ത്തി​ലേ​ക്ക് ഒ​രു ജ​യ​മ​രി​കെ കേ​ര​ളം. ഞാ​യ​റാ​ഴ്ച സ​ർ​വി​സ​സ് ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി മ​റി​ക​ട​ന്നാ​ൽ 2022ന് ​ശേ​ഷം ഒ​രി​ക്ക​ൽ​കൂ​ടി ദേ​ശീ​യ ഫു​ട്ബാ​ളി​ലെ അ​ഭി​മാ​ന ട്രോ​ഫി മ​ല​യാ​ള മ​ണ്ണി​ലെ​ത്തും.

ക​ഴി​ഞ്ഞ ത​വ​ണ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ന്റെ ക​ലാ​ശ​ക്ക​ളി​യി​ൽ ബം​ഗാ​ളി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു കേ​ര​ളം. ധാ​കു​വാ​ഖാ​ന സ്റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന സെ​മി ഫൈ​ന​ലി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രും ക​രു​ത്ത​രു​മാ​യ പ​ഞ്ചാ​ബി​നെ​തി​രെ നേ​ടി​യ​ത് മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന്റെ ജ​യ​മാ​ണ്. കേ​ര​ള​ത്തി​നി​ത് 17ാം ഫൈ​ന​ൽ.

മ​ത്സ​രം ആ​രം​ഭി​ച്ച​ത് മു​ത​ൽ ആ​ക്ര​മ​ണം പു​റ​ത്തെ​ടു​ത്തു കേ​ര​ളം. ഇ​തോ​ടെ ആ​ദ്യ പ​കു​തി​യി​ൽ മൂ​ന്ന് ഗോ​ളു​ക​ളും പി​റ​ന്നു. 16ാം മി​നി​റ്റി​ൽ വി. ​അ​ർ​ജു​ൻ എ​ടു​ത്ത കോ​ർ​ണ​ർ കി​ക്ക് ഹെ​ഡ​റി​ലൂ​ടെ വ​ല​യി​ലാ​ക്കി ടൂ​ർ​ണ​മെ​ന്റി​ലെ അ​ഞ്ചാം ഗോ​ൾ മു​ഹ​മ്മ​ദ് അ​ജ്സ​ൽ സ്വ​ന്തം പേ​രി​നൊ​പ്പം കു​റി​ച്ചു. പി​ന്നെ മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ ഊ​ഴം. 34ാം മി​നി​റ്റി​ൽ അ​ർ​ജു​ന്റെ മ​റ്റൊ​രു കോ​ർ​ണ​ർ കി​ക്ക് ഗ്രൗ​ണ്ട് ബാ​ളാ​യി ബോ​ക്സി​ലേ​ക്ക് ബി​ബി​ൻ അ​ജ​യ​ൻ വ​ഴി​യെ​ത്തി​യ​ത് റി​യാ​സ് വ​ല​യി​ലേ​ക്ക് ക​ട​ത്തി​വി​ട്ടു. 45ാം മി​നി​റ്റി​ൽ അ​ജ്സ​ലി​ന്റെ പാ​സി​ൽ​നി​ന്ന് ഇ​ട​ത് വി​ങ്ങി​ലൂ​ടെ കു​തി​ച്ചു​ക​യ​റി എം. ​വി​ഘ്‌​നേ​ഷ്. പി​ന്നെ പോ​സ്റ്റി​ലേ​ക്കൊ​രു ബു​ള്ള​റ്റ് ഷോ​ട്ട് (3-0). ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ മ​ട​ക്കാ​ൻ പ​ഞ്ചാ​ബി​ന്റെ ചി​ല ഒ​റ്റ​പ്പെ​ട്ട ശ്ര​മ​ങ്ങ​ൾ. പ്ര​തി​രോ​ധം മു​റു​ക്കി ചെ​റു​ത്തു കേ​ര​ളം. പ​ക​ര​ക്കാ​ര​നാ​യി എ​ത്തി​യ ഇ. ​സ​ജീ​ഷി​ന്‍റെ പാ​സി​ൽ 83ാം മി​നി​റ്റി​ൽ റി​യാ​സി​ന്റെ ഡ​ബി​ളും കേ​ര​ള​ത്തി​ന്റെ നാ​ലാം ഗോ​ളും.

Show Full Article
TAGS:Santosh Trophy football Kerala Football Team Services Latest News 
News Summary - Santosh Trophy: Kerala beats Punjab to reach final; opponent is Services
Next Story