Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒരു കളിയരികെ ലോകകപ്പ്...

ഒരു കളിയരികെ ലോകകപ്പ് ടിക്കറ്റ്

text_fields
bookmark_border
ഒരു കളിയരികെ ലോകകപ്പ് ടിക്കറ്റ്
cancel
camera_alt

ഹാ​ട്രി​ക് നേ​ടിയ വി​ക്ട​ർ ഗ്യോ​ക​റ​സിന്റെ ആഹ്ലാദം

യൂറോപ്പിൽനിന്നുള്ള എട്ട് ടീമുകൾക്കും ഇന്റർ കോൺഫെഡറേഷനിലെ നാല് ടീമുകൾക്കും അടുത്ത കളി ജയിച്ചാൽ ലോകകപ്പ് ടിക്കറ്റ്; 10 ടീമുകൾ പുറത്തായി ഫുട്ബാൾ ലോകകപ്പ് രണ്ടു മാസം അടുത്തെത്തിയിരിക്കെ 10 ടീമുകളുടെ സ്വപ്നംകൂടി അവസാനിച്ചു. 12 ടീമുകൾ ലോക പോരാട്ടത്തിലേക്ക് ഒരു പടികൂടി അടുക്കുകയും ചെയ്തു. യൂറോപ്പിലെ യോഗ്യത റൗണ്ടിലെ സെമിഫൈനൽ മത്സരങ്ങളിൽ ജയിച്ച് ഇറ്റലി, സ്വീഡൻ, തുർക്കിയ, പോളണ്ട്, ചെക്കിയ, ഡെന്മാർക്, കൊസോവോ, ബോസ്നിയ ടീമുകൾ ഫൈനലിലെത്തി. ഏപ്രിൽ ഒന്നിന് ഇന്ത്യൻ സമയം പുലർച്ച 12.15ന് നടക്കുന്ന ബോസ്നിയ-ഇറ്റലി, സ്വീഡൻ-പോളണ്ട്, ചെക്കിയ-ഡെന്മാർക്, കൊസോവോ-തുർക്കിയ മത്സര വിജയികൾക്ക് ലോകകപ്പ് കളിക്കാം.

സെമി ഫൈനലിൽ ഇറ്റലി 2-0ത്തിന് വടക്കൻ അയർലൻഡിനെയും സ്വീഡൻ 3-1ന് യുക്രെയ്നിനെയും തുർക്കിയ 1-0ത്തിന് റുമേനിയയെയും ചെക്കിയ ഷൂട്ടൗട്ടിൽ 4-3ന് (2-2) അയർലൻഡിനെയും പോളണ്ട് 2-1ന് അൽബേനിയയെയും ഡെന്മാർക് 4-0ത്തിന് വടക്കൻ മാസിഡോണിയയെയും കൊേസാവോ 3-0ത്തിന് സ്ലോവാക്യയെയും ബോസ്നിയ 4-2ന് (1-1) വെയിൽസിനെയുമാണ് തോൽപിച്ചത്. സ്വീഡനായി സ്ട്രൈക്കർ വിക്ടർ ഗ്യോകറസ് ഹാട്രിക് നേടി.

ഇന്റർ കോൺഫെഡറേഷൻ പ്ലേഓഫിൽ ബൊളീവിയ 2-1ന് സുരിനാമിനെയും ജമൈക്ക 1-0ത്തിന് ന്യൂ കാലിഡോണിയയെയും തോൽപിച്ചു. ഫൈനൽ മത്സരങ്ങളിൽ ഏപ്രിൽ ഒന്നിന് ജമൈക്ക കോംഗോയെയും ബൊളീവിയ ഇറാഖിനെയും നേരിടും.

Show Full Article
TAGS:worldcup Europe Latest News football 
News Summary - World Cup ticket for a game
Next Story