ഏഷ്യ കപ്പ് ഹോക്കി: കസാഖിസ്താനെ 15-0ത്തിന് തകർത്ത് ഇന്ത്യ
text_fieldsകസാഖിസ്താനെതിരായ മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ
രാജ്ഗിർ (ബിഹാർ): ഏഷ്യ കപ്പ് ഹോക്കി സൂപ്പർ ഫോറിൽ ഇടംപിടിച്ച ഇന്ത്യ അവസാന പൂൾ മത്സരത്തിൽ കസാഖിസ്താനെ തരിപ്പണമാക്കി. എതിരാല്ലാത്ത 15 ഗോളുകൾക്കായിരുന്നു ആതിഥേയരുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒമ്പത് പോയന്റോടെ ഇന്ത്യ പൂൾ ജേതാക്കളായി. അഭിഷേക് നാലും സുഖ്ജീതും ഗുജ് രാജ് സിങ്ങും മൂന്ന് വീതവും ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും അമിത് രോഹിദാസും രജീന്ദറും സഞ്ജയിയും ദിൽപ്രീതും ഓരോ തവണയും സ്കോർ ചെയ്തു.
പൂൾ എയിലെ രണ്ടാം സ്ഥാനക്കാരായി ചൈനയും സൂപ്പർ ഫോറിൽ കടന്നും. ഇവരും ജപ്പാനും തമ്മിൽ നടന്ന മത്സരം 2-2ൽ കലാശിച്ചതോടെ രണ്ട് ടീമിനും നാല് പോയന്റ് വീതമായി. ഗോൾ വ്യത്യാസത്തിലെ മുൻതൂക്കമാണ് ചൈനക്ക് തുണയായത്. പൂൾ ബിയിൽ നിന്ന് മലേഷ്യയും (9) ദക്ഷിണ കൊറിയയും (6) സൂപ്പർ ഫോറിലുണ്ട്.