Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഏഷ്യൻ ഹോക്കി:...

ഏഷ്യൻ ഹോക്കി: പാകിസ്താനെ വീഴ്ത്തി ഇന്ത്യൻ ബോയ്സ്

text_fields
bookmark_border
ഏഷ്യൻ ഹോക്കി: പാകിസ്താനെ വീഴ്ത്തി ഇന്ത്യൻ ബോയ്സ്
cancel
camera_alt

ഏ​ഷ്യ​ൻ ക​പ്പ് ​അ​ണ്ട​ർ 18 ഹോ​ക്കി​യി​ൽ പാ​കി​സ്താ​നെ തോ​ൽ​പി​ച്ച ഇ​ന്ത്യ​ൻ ടീം

ടോക്യോ: ജപ്പാനിൽ നടക്കുന്ന അണ്ടർ 18 ഏഷ്യാകപ്പ് ഹോക്കിയിൽ ചിരവൈരികളായ പാകിസ്താനെ തരിപ്പണമാക്കി ഇന്ത്യ ഫൈനലിൽ. വെള്ളിയാഴ്ച നടന്ന സെമി ഫൈനലിൽ 5-3നായിരുന്നു ജയം. നാലാം ക്വാർട്ടർ വരെ 2-3ന് പിന്നിൽ നിന്ന ശേഷം, അവസാന കുതിപ്പിൽ ഉജ്ജ്വല പ്രകടനം പുറത്തെടുത്തായിരുന്നു ഇന്ത്യൻ ജൈത്രയാത്ര. ആശിഷ് പൂർത്തിയുടെ നാല് ഗോളുകളായിരുന്നു ഇന്ത്യക്ക് മിന്നും വിജയം ഒരുക്കിയത്.

കളിയുടെ 27, 37, 42 മിനിറ്റുകളിൽ ഗോളുകൾ നേടിയ പാകിസ്താൻ ഒരുഘട്ടത്തിൽ ഇന്ത്യക്കുമേൽ ലീഡ് പിടിച്ചുവെങ്കിലും, അവസാന മിനിറ്റുകളിൽ മൂന്ന് ഗോളുകൾ തുരുതുരാ കുറിച്ച് ആശിഷ് വിജയം ഉറപ്പാക്കി. ശനിയാഴ്ചത്തെ ഫൈനലിൽ ഇന്ത്യക്ക് ആതിഥേയരായ ജപ്പാനാണ് എതിരാളി.

Show Full Article
TAGS:Asian Hockey news India Vs Pak Asia Cup Hockey Final Sports News 
News Summary - Asian Hockey: Indian Boys defeat Pakistan
Next Story