ഏഷ്യൻ വനിത ചാമ്പ്യൻസ് ട്രോഫി; ഇന്ത്യ-ചൈന ഫൈനൽ ഇന്ന്
text_fieldsജപ്പാനെതിരായ സെമി ഫൈനൽ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യൻ താരങ്ങൾ
രാജ്ഗീർ (ബിഹാർ): ഏഷ്യൻ വനിത ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ ചൈനയും ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ഇന്ത്യ 2-0ത്തിന് ജപ്പാനെയും ചൈന 3-1ന് മലേഷ്യയെയും തോൽപിച്ചു. ബുധനാഴ്ചയാണ് കലാശക്കളി.
ജപ്പാനെതിരെ നാലാം ക്വാർട്ടറിലാണ് ആതിഥേയരുടെ രണ്ട് ഗോളുകളും പിറന്നത്. 13 പെനാൽറ്റി കോർണറുകളടക്കം ഇന്ത്യക്ക് നിരവധി സുവർണാവസരങ്ങൾ ലഭിച്ചിരുന്നു. 48ാം മിനിറ്റിലെ പെനാൽറ്റി സ്ട്രോക്ക് നവ്നീത് കൗർ ഗോളാക്കി. 56ൽ ലലാറംസിയാമിയും സ്കോർ ചെയ്തു. റൗണ്ട് റോബിൻ ലീഗിലെ അഞ്ച് മത്സരങ്ങളും ജയിച്ച് സെമിയിലെത്തിയ ഇന്ത്യ അപരാജിത യാത്ര തുടരുകയാണ്. മൂന്നാംസ്ഥാനത്തിനായി ജപ്പാനെ മലേഷ്യ നേരിടും.