Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2026 4:31 PM GMT Updated On
date_range 22 Aug 2026 4:31 PM GMTഹോക്കി ലോകകപ്പ്; ഇന്ത്യക്ക് തോൽവി
text_fieldsആംസ്റ്റൽവീൻ: ലോകകപ്പ് ഹോക്കി രണ്ടാം റൗണ്ട് മത്സരത്തിൽ നെതർലൻഡ്സിനോട് തോറ്റ് ഇന്ത്യ. ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ച് ആതിഥേയർ സെമിഫൈനലിലും കടന്നു. തോൽവിയോടെ ഇന്ത്യയുടെ സെമി സാധ്യതകൾ തീർത്തും പരുങ്ങലിലായിട്ടുണ്ട്.
ഡച്ചുകാർക്കായി ഡുകോ ടെൽഗെകാംപ് (41), ജെപ് ഹിയോഡെമേകേഴ്സ് (51), തിജ്സ് വാൻ ഡാം (55) എന്നിവർ സ്കോർ ചെയ്തു. 52ാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടി. തിങ്കളാഴ്ച അർജന്റീനക്കെതിരെയാണ് ഇന്ത്യക്ക് രണ്ടാം റൗണ്ടിലെ അവസാന മത്സരം. ഈ കളിയിൽ വൻ മാർജിനിൽ ജയിക്കുന്നതോടൊപ്പം മറ്റു മത്സരങ്ങളുടെ ഫലം കൂടി ആശ്രയിച്ചായിരിക്കും സെമി പ്രവേശനം. അതേസമയം, രണ്ടാം റൗണ്ടിലെ ആദ്യ കളിയിൽ തോറ്റ ഇന്ത്യൻ വനിതകളും നിലനിൽപ്പ് പോരാട്ടത്തിലാണ്. ഞായറാഴ്ച ഇവർ ആസ്ട്രേലിയയെ നേരിടും.
Next Story


