എഫ്.ഐ.എച്ച് ഹോക്കി അവാർഡിൽ തിളങ്ങി ശ്രീജേഷ്
text_fieldsലോസേൻ: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ 2024ലെ മികച്ച താരങ്ങളിൽ ഇന്ത്യയിൽനിന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും മലയാളി താരം പി.ആർ. ശ്രീജേഷും. മികച്ച താരമായി ഹർമൻപ്രീത് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ശ്രീജേഷ് മികച്ച ഗോളിയായി. ഡച്ച് താരങ്ങളായ ജോയപ് ഡി മോൽ, തിയറി ബ്രിങ്ക്മാൻ, ജർമനിയുടെ ഹാൻസ് മുള്ളർ, ഇംഗ്ലണ്ടിന്റെ സാക് വാലസ് എന്നിവരെ കടന്നാണ് പാരിസ് ഒളിമ്പിക്സിൽ 10 ഗോളുമായി മികച്ച സ്കോററായ ഹർമൻപ്രീത് ഒന്നാമതെത്തിയത്. ശ്രീജേഷിനോട് മത്സരിച്ച് ഡച്ച് ഗോൾകീപ്പർ പിർമിൻ ബ്ലാക്, സ്പെയിനിന്റെ ലൂയിസ് കാൽസാഡോ, ജർമനിയുടെ ജീൻ പോൾ ഡാൻബർഗ്, അർജന്റീന താരം തോമസ് സാന്റിയാഗോ എന്നിവരാണുണ്ടായിരുന്നത്.