Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightജൂനിയർ ഏഷ്യാ കപ്പ്...

ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി: കിരീടം നിലനിർത്തി ഇന്ത്യ

text_fields
bookmark_border
junior hockey 987
cancel

മസ്കത്ത്: ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ കിരീടം നിലനിർത്തി ഇന്ത്യ. മസ്കത്തിലെ അമീറാത്ത് ഹോക്കി സ്റ്റേഡിയത്തിൽ നടന്ന കളിയിൽ അയൽക്കാരായ പാക്കിസ്താനെ 5-3ന് തോൽപ്പിച്ചാണ് മലയാളിയായ പി.ആർ. ശ്രീജേഷ് പരിശീലിപ്പിക്കുന്ന സംഘം കരീടം ചൂടിയത്. അരജീത് സിങ് നാലും ദിൽരാജ് സിങ് ഒന്നും ഗോളുകൾ ഇന്ത്യക്കുവേണ്ടി നേടി. പാക്കിസ്താനുവേണ്ടി സുഫിയാൻ ഖാൻ രണ്ടും ഹന്നാൻ ഷാഹിദ് ഒരു ഗോളും സ്വന്തമാക്കി.


ടൂർണമെന്റിൽ ഒരുതോൽവിയുമറിയാതെയാണ് ഇന്ത്യൻ ടീം കിരീടം ചൂടിയത്. വൻ ജയങ്ങളുമായി ടൂർണമെന്റിൽ ഉജ്വല കുതിപ്പ് നടത്തിയ ഇന്ത്യക്കെതിരെ പാകിസ്താൻ ആദ്യം ഗോൾ നേടി ആധ്യപത്യം പുലർത്തി. എന്നാൽ, മികച്ച കളി പുറത്തെടുത്ത് നിശ്ചിത ഇടവേളകളിലൂടെ ഗോൾ നേടി ശ്രജേഷിന്റെ കുട്ടികൾ കപ്പ് സ്വന്തമാക്ക​ുകയായിരുന്നു.

ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ കിരീടം ചൂടിയ ഇന്ത്യയുടെ താരങ്ങൾ കാണിക​ളെ അഭിവാദ്യം ചെയ്യുന്നു

മത്സരം കാണാനായി മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾ തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ വർഷം സലാലയിൽ നടന്ന ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ 2–1ന് തോൽപിച്ചാണ് കിരീടം നേടിയത്.

Show Full Article
TAGS:Junior Asia Cup Hockey 
News Summary - India retain title in Junior Asia Cup Hockey
Next Story