300 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കി ഇന്ത്യൻ വനിത ഹോക്കി ടീം ഗോൾ കീപ്പർ സവിത പുനിയ
text_fields300ാം മത്സരം കളിക്കുന്ന ഇന്ത്യൻ വനിത ഹോക്കി ഗോൾ കീപ്പർ സവിത പുനിയയെ കലിംഗ സ്റ്റേഡിയത്തിൽ ആദരിച്ചപ്പോൾ
ഭുവനേശ്വർ: ഇന്ത്യൻ വനിത ഹോക്കി ടീം ഗോൾ കീപ്പർ സവിത പുനിയ 300 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കി. കലിംഗ സ്റ്റേഡിയത്തിൽ നടന്ന നെതർലൻഡ്സിനെതിരായ ഹോക്കി പ്രോ ലീഗ് മത്സരത്തിലാണ് ‘വൻ മതിൽ’ ഈ നാഴികക്കല്ല് പിന്നിട്ടത്.
300 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിത ഹോക്കി താരമാണ് സവിത. വന്ദന കതാരിയയാണ് (317) ആദ്യത്തെയാൾ. നായികയെന്ന നിലയിൽ ഇന്ത്യക്ക് രണ്ട് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടങ്ങളും 2022ലെ കോമൺ വെൽത്ത് ഗെയിംസ് വെങ്കല മെഡലും നാഷൻസ് കപ്പും നേടിക്കൊടുത്തിട്ടുണ്ട് സവിത.