Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightജൂ​നി​യ​ർ ഹോ​ക്കി...

ജൂ​നി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പ്; ഇ​ന്ത്യ-​ജ​ർ​മ​നി സെ​മി ഇ​ന്ന്

text_fields
bookmark_border
indian hockey team
cancel
camera_alt

ഇ​ന്ത്യന്‍ ഹോക്കി ടീം

Listen to this Article

ചെ​ന്നൈ: ജൂ​നി​യ​ർ ഹോ​ക്കി ലോ​ക കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ആ​തി​ഥേ​യ​രാ​യ ഇ​ന്ത്യ​ക്ക് ഞാ‍യ​റാ​ഴ്ച സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ജ​ർ​മ​നി‍യാ​ണ് പി.​ആ​ർ. ശ്രീ​ജേ​ഷ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന സം​ഘ​ത്തി​ന്റെ എ​തി​രാ​ളി​ക​ൾ. രാ​ത്രി എ​ട്ടി​ന് മേ​യ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം ന​ട​ക്കും. വൈ​കീ​ട്ട് 5.30ന് ​ഒ​ന്നാം സെ​മി​യി​ൽ സ്പെ​യി​നി​നെ അ​ർ​ജ​ന്റീ​ന നേ​രി​ടും.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബെ​ൽ​ജി​യ​ത്തെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ തോ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു ഇ​ന്ത്യ. ക​ളി 2-2ൽ ​ക​ലാ​ശി​ച്ച​തോ​ടെ​യാ​ണ് ടൈ​ബ്രേ​ക്ക​ർ വേ​ണ്ടി​വ​ന്ന​ത്. 4-3നാ​യി​രു​ന്നു ജ​യം. പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ മൂ​ന്നു വ​ൻ വി​ജ​യ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി​യ​ത്. 29 ഗോ​ൾ സ്കോ​ർ ചെ​യ്ത​പ്പോ​ൾ ഒ​രെ​ണ്ണം​പോ​ലും വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. ഫ്രാ​ൻ​സി​നെ​യാ​ണ് ജ​ർ​മ​നി ക്വാ​ർ​ട്ട​റി​ൽ വീ​ഴ്ത്തി​യ​ത്. അ​ർ​ജ​ന്റീ​ന നെ​ത​ർ​ല​ൻ​ഡ്സി​നെ​യും സ്പെ​യി​ൻ ന്യൂ​സി​ല​ൻ​ഡി​നെ​യും തോ​ൽ​പി​ച്ച് അ​വ​സാ​ന നാ​ലി​ലെ​ത്തി.

Show Full Article
TAGS:Junior Hockey World Cup India-germany Semi-Final Malayalam News 
News Summary - Junior Hockey World Cup; India-Germany semi-final today
Next Story