Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightട്രാക്കിൽ ഇനി...

ട്രാക്കിൽ ഇനി ആവേശപ്പൂരം; സംസ്ഥാന സ്കൂൾ കായിക മേളക്ക് ദീപശിഖ തെളിഞ്ഞു

text_fields
bookmark_border

കോഴിക്കോട്: ട്രാക്കിലും ഫീൽഡിലും ആവേശം വിതറി കൗമാര കേരളത്തിന്റെ കായിക മാമാങ്കത്തിന് തിരിതെളിഞ്ഞു. കായികപ്രേമികളുടെ ഹൃദയമിടിപ്പ് ഉയർത്തി ചാത്തമംഗലം എൻ.ഐ.ടി സ്റ്റേഡിയത്തിൽ ഒളിമ്പ്യൻ മുഖ്യമന്ത്രി വി.ഡി സതീശൻ ദീപശിഖ തെളിയിച്ചതോടെ 68-ാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് പ്രൗഢഗംഭീരമായ തുടക്കം. 15 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കോഴിക്കോട്ടെ മണ്ണ് വീണ്ടും കൗമാര കായിക വസന്തത്തിന് വേദിയാകുന്നത്. വൈകീട്ട് നാലിന് ആയിരങ്ങളെ സാക്ഷിനിർത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.

നാലായിരത്തോളം കായികതാരങ്ങൾ അണിനിരന്ന കണ്മനസ്സു നിറയ്ക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത്തോളം വിദ്യാർഥികളുടെ വർണ്ണാഭമായ സാംസ്കാരിക പരിപാടികളും ഉദ്ഘാടനച്ചടങ്ങിനെ ഉത്സവലഹരിയിലാക്കി. തിരുവനന്തപുരത്തുനിന്ന് പ്രയാണം ആരംഭിച്ച് രാവിലെ എട്ടിന് ഐക്കരപ്പടിയിൽനിന്ന് ഏറ്റുവാങ്ങിയ സ്വർണക്കപ്പും ദീപശിഖയും നഗരത്തിലുടനീളമുള്ള ഉജ്ജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകീട്ട് മൂന്നോടെയാണ് ഉദ്ഘാടന വേദിയായ എൻ.ഐ.ടി ഗ്രൗണ്ടിലെത്തിയത്. തെളിയിക്കാനുള്ള ദീപശിഖ ഒളിമ്പ്യൻ പി.ടി ഉഷ‍യാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

‘സേ നോ ടു ഡ്രഗ്സ്’ എന്ന ശക്തമായ ലഹരിവിരുദ്ധ സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ഈ ഏഴുദിവസത്തെ കായികമാമാങ്കത്തിൽ 10,000ത്തോളം കായികതാരങ്ങളും ഒഫിഷ്യലുകളും പരിശീലകരും ഉൾപ്പെടെ 15,000ലേറെ പേരാണ് പങ്കാളികളാകുന്നത്. 17 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മേളയുടെ മികച്ച സംഘാടനം ഉറപ്പാക്കിയിരിക്കുന്നത്. 620 ഒഫിഷ്യൽസ്, 140 സെലക്ടർമാർ, 100 ടെക്നിക്കൽ ഒഫിഷ്യൽസ് എന്നിവർ മത്സരങ്ങൾ നിയന്ത്രിക്കും.

പങ്കെടുക്കുന്ന കായികതാരങ്ങളുടെ താമസത്തിനായി 50ലധികം സ്കൂളുകളിലായി 750ഓളം ക്ലാസ് മുറികളാണ് സജ്ജമാക്കിയിട്ടുള്ളത്. കുടിവെള്ളവും ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തിയതോടൊപ്പം റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തുന്ന താരങ്ങളെ താമസസ്ഥലങ്ങളിലേക്കും മത്സരവേദികളിലേക്കും എത്തിക്കാൻ ‘ഒളിമ്പിക്സ് എക്സ്പ്രസ്’ എന്ന പേരിൽ പ്രത്യേക ഗതാഗത സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

മേളയുടെ സമാപന സമ്മേളനം ഒക്ടോബർ 31ന് വൈകീട്ട് നാലിന് എൻ.ഐ.ടി സ്റ്റേഡിയത്തിൽ നടക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള പുരസ്കാരങ്ങളും അഭിമാനകരമായ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kerala State School Sports meet school athletics meet VD Satheesan PT Usha Adv N Shamsudheen 
News Summary - 68th Kerala State School Athletic Meet Begins in Kozhikode: Full Opening Ceremony Details
Next Story