പതിനേഴിന്റെ പന്താവേശവുമായി 70കാരൻ ഖത്തറിലേക്ക്
text_fieldsഉസ്മാൻ
പുലാമന്തോൾ: പതിനേഴിന്റെ ആവേശവുമായി 70കാരൻ ലോകകപ്പ് വേദിയിലേക്ക്. ഫുട്ബാളിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും കടുത്ത ആരാധകനായ പെരിന്തൽമണ്ണ കട്ടുപ്പാറ സ്വദേശി മണ്ണുംകുന്നിൽ ഉസ്മാൻ നവംബർ 21ന് പുലർച്ച കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കൂട്ടുകാർക്കൊപ്പാമാണ് ഖത്തറിലേക്ക് യാത്ര തിരിക്കുന്നത്. പഠനകാലം മുതൽ ഉസ്മാന് ഫുട്ബാൾ എന്നാൽ, ജീവനാണ്. 20 വർഷത്തെ പ്രവാസത്തിനൊടുവിൽ വിശ്രമജീവിതം നയിക്കുമ്പോഴാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വരവ്. കൊച്ചിയിൽ ഐ.എസ്.എൽ ടൂർണമെൻറും ഗോവയിൽ പോയി ഫൈനലും കണ്ടിട്ടുണ്ട്. ഹോളണ്ട്-എക്വാഡോർ, ബ്രസീൽ-സെർബിയ, ബെൽജിയം-മോറാക്കോ, ആസ്ട്രേലിയ- ഡെൻമാർക്ക്, അർജൻറീന-സൗദി മാച്ചുകൾക്കാണ് ടിക്കറ്റുകൾ ലഭിച്ചത്.