ജെ.ഡി.ടി ഓൾ കേരളടേബിൾ ടെന്നിസ്: ഹർഷിതക്ക് ഇരട്ടക്കിരീടം
text_fieldsകെ. ഹർഷിതയുടെ പ്രകടനം
കോഴിക്കോട്: ടേബിൾ ടെന്നിസ് അക്കാദമി സംഘടിപ്പിച്ച ആറാമത് ജെ.ഡി.ടി ഓൾ കേരള ഓപൺ പ്രൈസ് മണി സ്റ്റേറ്റ് റാങ്കിങ് ടേബിൾ ടെന്നിസ് ടൂർണമെന്റിന്റെ രണ്ടാം ദിവസം പാലക്കാട് ചാമ്പ്സ് ടി.ടി.എയിലെ എൻ.കെ. ഹർഷിതക്ക് ഇരട്ടക്കിരീടം. കാഡറ്റ് ഡിവിഷൻ (അണ്ടർ 13), സബ് ജൂനിയർ ഡിവിഷൻ (അണ്ടർ 15) എന്നീ ഇനങ്ങളിലാണ് കിരീടം നേടിയത്. ശ്രീഷ എസിനെ രണ്ടു ഡിവിഷനിലും നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്.
ബോയ്സ് കാഡറ്റ് (അണ്ടർ 13) ഡിവിഷനിൽ യു.ടി.ടി-ആലപ്പുഴ വൈ.എം.സി.എ ടി.ടി. അക്കാദമിയിലെ ആർ. ആദി ശേഷൻ, കോഴിക്കോട് ടി.ടി അക്കാദമിയിലെ പി. നൗൾ സയാനെ (3-2)ന് പരാജയപ്പെടുത്തി ആൺകുട്ടികളുടെ കിരീടം നേടി.
സബ് ജൂനിയർ (അണ്ടർ 15) വിഭാഗത്തിൽ തിരുവനന്തപുരം റീജനൽ സ്പോർട്സ് സെന്ററിലെ ദേവ പ്രയാഗ് സരിക ശ്രീജിത്ത്, പാലക്കാട് ചാമ്പ്സ് ടി.ടി അക്കാദമിയിലെ എൻ.കെ. ശ്രീറാമിനെ തോൽപിച്ച് ആൺകുട്ടികളുടെ കിരീടം നേടി. സിനിമ നടൻ വിനോദ് കോവൂർ വിജയികൾക്ക് മെഡലുകളും ട്രോഫിയും വിതരണം ചെയ്തു.