Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഉത്തരമലബാർ ജലോത്സവം:...

ഉത്തരമലബാർ ജലോത്സവം: വയൽക്കര വെങ്ങാട്ട് ജലരാജാക്കൻമാർ

text_fields
bookmark_border
ഉത്തരമലബാർ ജലോത്സവം: വയൽക്കര വെങ്ങാട്ട് ജലരാജാക്കൻമാർ
cancel
camera_alt

25 ആ​ൾ തു​ഴ​യും വ​ള്ളം​ക​ളി മ​ൽ​സ​ത്തി​ൽ വ​യ​ൽ​ക്ക​ര വെ​ങ്ങാ​ട്ട് ഒ​ന്നാം സ്ഥാ​നം നേ​ടു​ന്നു

നീലേശ്വരം: മഹാത്മാഗാന്ധി ട്രോഫി ഉത്തരമലബാർ ജലോത്സവത്തിൽ പുരുഷ വിഭാഗം 25 പേർ തുഴയുന്ന വിഭാഗത്തിൽ വയൽക്കര വെങ്ങാട്ട് ഒന്നാം സ്ഥാനം നേടി ജലരാജാക്കൻമാരായി. ന്യൂ ബ്രദേഴ്സ് മയിച്ച രണ്ടാം സ്ഥാനവും വി.ബി.സി കുറ്റിവയൽ മൂന്നാം സ്ഥാനവും നേടി.

15 പേർ തുഴയുന്ന പുരുഷ വിഭാഗത്തിൽ അഴീക്കോടൻ അച്ചാംതുരുത്തി ചാമ്പ്യൻമാരായി. വയൽക്കര വെങ്ങാട്ട് രണ്ടാംസ്ഥാനവും ന്യൂ ബ്രദേഴ്സ് മരിച്ച മൂന്നാം സ്ഥാനവും നേടി.

25 ആ​ൾ തു​ഴ​യും മ​ൽ​സ​ര​ത്തി​ൽ ജ​ല​രാ​ജാ​ക്ക​ൻ​മാ​രാ​യ വ​യ​ൽ​ക്ക​ര വെ​ങ്ങാ​ട്ടി​ന് സ​ന്ദീ​പ് വാ​ര്യ​ർ എം.​എ​ൽ.​എ മ​ഹാ​ത്മ ഗാ​ന്ധി ട്രോ​ഫി ന​ൽ​കു​ന്നു

25 പേർ തുഴയുന്ന വിഭാഗത്തിൽ ജലരാജ പട്ടം ചൂടിയ വയൽക്കര വെങ്ങാട്ടിന് മഹാത്മ ഗാന്ധി ട്രോഫിയും എം.എൽ.എ ട്രോഫിയും 50000 പ്രൈസ് മണിയും സന്ദീപ് വാര്യർ എം.എൽ എ സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ ന്യൂ ബ്രദേഴ്സ് മയിച്ചക്ക് ട്രോഫിയും 30000 പ്രൈസ് മണിയും നൽകി. 15 പേർ വീതം തുഴയുന്ന പുരുഷവിഭാഗത്തിൽ ചാമ്പ്യൻമാരായ അഴീക്കോടൻ അച്ചാംതുത്തിക്ക് ട്രോഫിയും 30000 കാഷും നൽകി.

രണ്ടാം സ്ഥാനം നേടിയ വയൽക്കര വെങ്ങാട്ടിന് ട്രോഫിയും 20000 രൂപ കാഷ് പ്രൈസും നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kasargod Boat race north malabar Sports News 
News Summary - North Malabar Boat Race: Vayalkkara Vengatt Win 25-Crew Title in Nileshwaram
Next Story