ദേശീയ ഗെയിംസ്: വടക്ക്-കിഴക്ക് ഒന്നിച്ച് ആതിഥേയരായേക്കും
text_fieldsഷില്ലോങ്: 2027ൽ നടക്കുന്ന 39ാമത് ദേശീയ ഗെയിംസിന് എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളും സംയുക്ത ആതിഥേയരായേക്കും. നേരത്തേ ഷില്ലോങ്ങിൽ നടത്താനായിരുന്നു തീരുമാനം. സംയുക്തമായി നടത്തണമെന്ന് ഷില്ലോങ്ങിൽ ചേർന്ന യോഗത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽനിന്നാണ് ഈ നിർദേശം വന്നത്. കായിക മന്ത്രിമാർ, കായിക സെക്രട്ടറിമാർ, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ ആദ്യ മേഖലായോഗത്തിൽ ഈ നിർദേശത്തിന് ഏകകണ്ഠമായ പിന്തുണ ലഭിച്ചു.
അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മിസോറം, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. 1999ൽ മണിപ്പൂരും 2007ൽ അസമും ഗെയിംസിന്റെ ആതിഥേയരായിരുന്നു. 2027ലെ ഗെയിംസ് മേഘാലയയായിരുന്നു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്.