പ്രൈം വോളിബാൾ ലീഗ്: കൊൽക്കത്തയോട് തോറ്റ് കൊച്ചി
text_fieldsപ്രൈം വോളിബോള്‍ ലീഗില്‍ ചൊവ്വാഴ്ച്ച നടന്ന കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്-കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് മത്സരത്തില്‍ നി
ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ തോല്പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി.
പിന്നിട്ടുനിന്നശേഷമായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചുവരവ്. നാല് സെറ്റ് പോരാട്ടത്തിൽ കൊച്ചി വീണു. സ്കോര്‍: 12-15, 15-12, 15-06, 19-17. കൊച്ചിയുടെ രണ്ടാം തോല്‍വിയാണിത്. പങ്കജ് ശര്‍മയാണ് കളിയിലെ താരം. പരിക്കേറ്റ ക്യാപ്റ്റന്‍ വിനിത് കുമാര്‍ പുറത്തായതിനാല്‍ മലയാളി താരം എറിന് വര്‍ഗീസിനെ നായകനാക്കിയാണ് കൊച്ചി മൂന്നാം മത്സരത്തിനിറങ്ങിയത്. ഗോവ ഗാര്‍ഡിയന്‍സുമായുള്ള കളിയിലെ ജയത്തിനുശേഷം തിരിച്ചെത്തിയ കൊച്ചി മികച്ച തുടക്കം കുറിച്ചു.
ഹേമന്തിന്റെ കരുത്തുറ്റ സെര്‍വുകളിലൂടെയായിരുന്നു തുടക്കം. എന്നാല്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അശ്വല്‍ റായിയുടെ പുറത്തുനിന്നുള്ള കിടിലന്‍ സ്മാഷുകള്‍ കളിയില്‍ സ്വാധീനമുണ്ടാക്കി. സ്വയം വരുത്തിയ പിഴവുകളും കൊച്ചിക്ക് വിനയായി. എങ്കിലും അവസാന വിസില്‍വരെ ഇവർ പൊരുതി. കൃത്യസമയത്തുള്ള മാര്‍ട്ടിന്റെ ബ്ലോക്ക് കൊല്‍ക്കത്തക്ക് സീസണിലെ ആദ്യ ജയമൊരുക്കി. ബുധനാഴ്ച വൈകീട്ട് 6.30ന് മുംബൈ മിറ്റിയോഴ്സ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും.