'പോത്തിന് പകരം അത് തരാമായിരുന്നു';പോത്തിനെ നൽകിയ ഭാര്യാപിതാവിന് രസകരമായ മറുപടി നൽകി അർഷാദ് നദീം
text_fieldsപാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാകിസ്താൻ താരം അർഷാദ് നദീമിന് പോത്തിനെ സമ്മാനമായി നൽകി അദ്ദേഹത്തിന്‍റെ ഭാര്യാപിതാവ്. സ്വർണനേട്ടത്തിന് ശേഷം അർഷാദിനെ തേടി ഒരുപാട് സമ്മാനങ്ങളെത്തിയിരുന്നു. എന്നാൽ ഭാര്യ ആയിഷയുടെ അച്ഛൻ നൽകിയ പോത്ത് ഒരുപാട് ശ്രദ്ധ നേടിയിട്ടുണ്ട്. അർഷാദും അദ്ദേഹത്തിന്‍റെ ഭാര്യയും ഇതിനെ കുറിച്ച് തമാശരൂപേണ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അഞ്ചേക്കർ സ്ഥലം തരമായിരുന്നുവെന്നൊണ് അർഷാദ് തമാശയായി പറഞ്ഞത്.
'ഒരു പോത്തിനെയാണ് എനിക്ക് നൽകിയ, അദ്ദേഹത്തിന് എനിക്കൊരു അഞ്ചേക്കർ നൽകാമായിരുന്നു. പക്ഷെ കുഴപ്പമില്ല പോത്തും അത്ര മോശമല്ല,' പാകിസ്താനിലെ ന്യൂസ് ചാനലായ എ.അർ.വൈയോട് സംസാരിക്കവെ അർഷാദ് പറഞ്ഞു. തന്‍റെ അച്ഛൻ പോത്തിനെയാണ് നൽകിയതെന്ന് ഒരു അഭിമുഖം വഴിയാണ് താൻ അറിഞ്ഞതെന്ന് ഭാര്യ ആയിഷ പറയുന്നു. താൻ ഭാര്യയോട് അദ്ദേഹം പണക്കാരനല്ലെ അപ്പോൾ എനിക്ക് അഞ്ചേക്കർ നൽകാൻ പറയാൻ പറഞ്ഞിരുന്നു എന്നും അർഷാദ് നദീ കൂട്ടിച്ചേർത്തു.
92.97 എന്ന ഒളിമ്പിക് റെക്കോഡ് ദൂരം മറികടന്നാണ് അർഷാദ് നദീം സ്വർണം കരസ്തമാക്കിയത്. ഇന്ത്യയുടെ സൂപ്പർതാരം നീരജ് ചോപ്രയാണ് രണ്ടാമതെത്തി വെള്ളി സ്വന്തമാക്കിയത്.