Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightParis Olympics 2024chevron_rightപാരാലിമ്പിക്സിൽ...

പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആറാം സ്വർണം; ഹൈജമ്പിൽ ഏഷ്യൻ റെക്കോഡുമായി പ്രവീൺ കുമാർ

text_fields
bookmark_border
പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആറാം സ്വർണം; ഹൈജമ്പിൽ ഏഷ്യൻ റെക്കോഡുമായി പ്രവീൺ കുമാർ
cancel

പാരിസ്: പാരാലിമ്പിക്സ് ഹൈജമ്പിൽ (ടി64) ഇന്ത്യയുടെ പ്രവീൺ കുമാറിന് ഏഷ്യൻ റെക്കോഡോടെ സ്വർണം. 2.08 മീറ്റർ ഉയരത്തിൽ ചാടിയാണ് താരം സുവർണനേട്ടത്തിലെത്തിയത്. 2021ൽ ടോക്യോ ഒളിമ്പിക്സിൽ 2.07 മീറ്റർ പിന്നിട്ട പ്രവീൺ വെള്ളി മെഡൽ ജേതാവായിരുന്നു. മാരിയപ്പൻ തങ്കവേലുവിന് ശേഷം പാരാലിമ്പിക്സ് ഹൈജമ്പിൽ സ്വർണം നേടുന്ന താരമാണ് നോയിഡ സ്വദേശിയായ പ്രവീൺ കുമാർ.

2.06 മീറ്റർ ചാടിയ യു.എസ് താരം ഡെറക് ലോസ്സിഡെന്‍റ് വെള്ളിയും 2.03 മീറ്റർ പിന്നിട്ട ഉസ്ബെകിസ്താൻ താരം തെമുർബെക് ഗിയോസോവ് വെങ്കലവും സ്വന്തമാക്കി. പാരിസ് പാരാലിമ്പിക്സിൽ ഹൈജമ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണ് പ്രവീൺ നേടിയത്. നേരത്തെ ടി63 വിഭാഗത്തിൽ ഇന്ത്യയുടെ ശരദ് കുമാർ വെള്ളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും നേടിയിരുന്നു.

പാരിസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 26 ആയി ഉയർന്നു. ആറ് സ്വർണം, ഒമ്പത് വെള്ളി, 11 വെങ്കലം എന്നിങ്ങനെയാണ് ഇതുവരെയുള്ള മെഡൽനേട്ടം. പട്ടികയിൽ 14-ാമതാണ് ഇന്ത്യയുള്ളത്. 74 സ്വർണമുൾപ്പെടെ 169 മെഡലുമായി ചൈനയാണ് ഒന്നാമത്. ബ്രിട്ടൻ, യു.എസ്, നെതർലൻഡ്സ്, ഫ്രാൻസ് എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റു ടീമുകൾ.

Show Full Article
TAGS:Paris Paralympics 2024 
News Summary - Paris Paralympics 2024: India's Praveen Kumar wins gold in Men's High Jump - T64 with Asian record
Next Story