Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_right‘നീ പോ മോനേ ദിനേശാ’;...

‘നീ പോ മോനേ ദിനേശാ’; സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യത്തിന് സച്ചിന്റെ മറുപടി, പ്രതികരണവുമായി മോഹൻലാലും

text_fields
bookmark_border
‘നീ പോ മോനേ ദിനേശാ’; സഞ്ജുവിനെക്കുറിച്ചുള്ള ചോദ്യത്തിന് സച്ചിന്റെ മറുപടി, പ്രതികരണവുമായി മോഹൻലാലും
cancel

കൊച്ചി: മലയാള സിനിമയിലെ പ്രശസ്തമായ ഡയലോഗിലൂടെ ആരാധകരെ അമ്പരപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. സഞ്ജു സാംസണുമായി ബന്ധപ്പെട്ട ചോദ്യത്തിന് മോഹൻലാൽ ചിത്രം 'നരസിംഹ'ത്തിലെ ‘നീ പോ മോനേ ദിനേശാ’ എന്ന ഡയലോഗ് ഉപയോഗിച്ചാണ് സച്ചിൻ മറുപടി നൽകിയത്. പിന്നാലെ രസകരമായ വ്യാഖ്യാനവുമായി മോഹൻലാലും രംഗത്തെത്തി.

സമൂഹമാധ്യമമായ റെഡിറ്റിൽ ആരാധകരുമായി സച്ചിൻ നടത്തിയ 'ആസ്ക് മീ എനിതിങ്' ചോദ്യോത്തര പരിപാടിക്കിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ടി20 ലോകകപ്പ് സമയത്ത് സച്ചിനുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി സഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സംഭാഷണങ്ങളിൽ സഞ്ജുവിന് എന്ത് ഉപദേശമാണ് നൽകിയതെന്നായിരുന്നു ആരാധകന്റെ ചോദ്യം.

എന്നാൽ, ഉപദേശത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കാതെ മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമാ ഡയലോഗ് കടമെടുത്ത് സച്ചിൻ മറുപടി നൽകി. ‘നീ പോ മോനേ ദിനേശാ’ എന്ന് കുറിച്ച സച്ചിൻ, അതിന്റെ അർഥം സഞ്ജു തന്നെ വിശദീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

സച്ചിന്റെ പ്രതികരണം ശ്രദ്ധ നേടിയതോടെ അതിന്റെ സ്ക്രീൻഷോട്ട് സഞ്ജു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു. ഡയലോഗിന്റെ അർഥം വ്യക്തമാക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തി മോഹൻലാലാണെന്ന് പറഞ്ഞ് താരത്തെ ടാഗ് ചെയ്യുകയും ചെയ്തു.

സഞ്ജുവിന്റെ ക്ഷണം സ്വീകരിച്ച മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മറുപടി നൽകിയത്. സച്ചിൻ സിക്സർ പറത്തുമ്പോൾ ബൗളറോട് അടുത്ത പന്തുമായി വരാൻ പറയുന്നതുപോലെയാണ് ഈ ഡയലോഗിനെ കാണേണ്ടതെന്നായിരുന്നു മോഹൻലാലിന്റെ വിശദീകരണം. സഞ്ജുവിന്റെ ബാറ്റും ഇപ്പോൾ എതിരാളികളോട് ഇതേ സന്ദേശമാണ് നൽകുന്നതെന്നും ആ പ്രകടനം തുടരണമെന്നും അദ്ദേഹം ആശംസിച്ചു. അടുത്ത ബൗളർ കാത്തിരിക്കുന്നുണ്ടെന്ന രസകരമായ പരാമർശത്തോടെയായിരുന്നു മറുപടി.

ക്രിക്കറ്റ് ലോകത്തെ ഇതിഹാസവും മലയാള സിനിമയിലെ സൂപ്പർതാരവും തമ്മിലുള്ള ഈ സംഭാഷണത്തിന് സഞ്ജു കണ്ണിയായതോടെ ആരാധകരും ആവേശത്തിലാണ്. വർഷങ്ങൾക്കുമുമ്പ് മലയാള സിനിമയിൽ തരംഗമായ സംഭാഷണം സച്ചിനിലൂടെ വീണ്ടും ചർച്ചയായതും അതിന് മോഹൻലാൽ നൽകിയ മറുപടിയുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Sachin Tendulkar Sanju Samson Mohanlal Cricket News Malayalam Cinema 
News Summary - Sachin’s ‘Nee Po Mone Dinesha’ Reply to Sanju Gets Mohanlal’s Twist
Next Story