Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightമുസന്ദത്തിൽ അവധി...

മുസന്ദത്തിൽ അവധി ആഘോഷിച്ച് സ്പാനിഷ് ഫുട്ബാൾ ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ

text_fields
bookmark_border
മുസന്ദത്തിൽ അവധി ആഘോഷിച്ച് സ്പാനിഷ് ഫുട്ബാൾ ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ
cancel

മസ്കത്ത്: സ്​പെയിനിനെ 2010 ൽ ലോകകപ്പ് ചാമ്പ്യന്മാരാക്കിയ ആ മാന്ത്രിക ഗോളിന്റെ ഉടമ മിഡ്ഫീൽഡ് ഇതിഹാസം ആന്ദ്രേ ഇനിയസ്റ്റ അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ഒമാനിലെ മുസന്ദത്തിലെത്തി. യു.എ.ഇ ക്ലബ്ബായ ഗൾഫ് യുനൈറ്റഡ് എഫ്.സിയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെയാണ് ഇനിയസ്റ്റ കുടുംബത്തോടൊപ്പം, യു.എ.ഇക്ക് സമീപത്തെ ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രമായ മുസന്ദത്തിലെ ആഡംബര റിസോർട്ടിൽ വിശ്രമജീവിതം ചെലവഴിക്കാനെതിയത്.

മുസന്ദത്തിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ ഇനിയസ്റ്റ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ‘ഒമാനിൽ കുടുംബത്തോടൊപ്പമുള്ള വിശ്രമവേളകൾ, നിങ്ങളുടെ സ്നേഹത്തിന് നന്ദി! ’ എന്ന് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചു. മലനിരകളും ശാന്തമായ നീലക്കടലും സുന്ദര തീരങ്ങളുമുള്ള മുസന്ദത്തിന്റെ മനോഹരമായ പ്രകൃതിഭംഗി ഇനിയസ്റ്റക്ക് ഏറെ ഇഷ്ട​െപട്ടതായി ചിത്രങ്ങൾ തെളിയിക്കുന്നു.

സ്​പെയിനിന്റെ സുവർണ തലമുറയിലംഗമായിരുന്ന ഇനിയസ്റ്റ, ദേശീയ ടീമിലും ബാഴ്സലോണയിലും ടിക്കി ടാക്ക ശൈലിയുടെ കേന്ദ്രബിന്ദുവായിരുന്നു. കളിക്കാരനെന്ന നിലയിൽ ബൂട്ടഴിച്ചുവെച്ച ശേഷം ഇനിയസ്റ്റ, പരിശീലകനെന്ന നിലയിൽ തന്റെ പുതിയ കരിയറിലാണ്. യു.എ.ഇ ക്ലബ്ബായ ഗൾഫ് യുനൈറ്റഡ് എഫ്.സിയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റ വിവരം ഈ മാസം ആദ്യത്തിലാണ് ഇനിയസ്റ്റ തന്റെ ആരാധകരോട് പങ്കുവെച്ചത്.

Show Full Article
TAGS:spanish football andres iniesta Vacation musandam 
News Summary - Spanish football legend Andres Iniesta vacations in Musandam
Next Story