ആസ്ട്രേലിയൻ ഓപൺ: സിന്നർ, സ്വിയാറ്റക് മൂന്നാം റൗണ്ടിൽ
text_fieldsമെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസിൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ച് പ്രമുഖർ. ഇറ്റാലിയൻ കിരീട പ്രതീക്ഷകളായ യാനിക് സിന്നർ, ജാസ്മിൻ പാവോലിനി, യു.എസിന്റെ ടെയ് ലർ ഫ്രിറ്റ്സ്, പോളിഷ് സൂപ്പർതാരം ഇഗ സ്വിയാറ്റക്, തുണീഷ്യയുടെ ഒൻസ് ജാബിയർ, കസാഖ്സ്താൻകാരി എലേന റിബാകിന തുടങ്ങിയവർ ജയം തുടർന്നു. അതേസമയം, അമേരിക്കക്കാരൻ ഫ്രാൻസിസ് ടിയാഫോ രണ്ടാം റൗണ്ടിൽ മടങ്ങി.
പുരുഷ സിംഗ്ൾസിൽ ആതിഥേയ താരം ട്രിസ്റ്റൻ സ്കൂൾ ഗേറ്റിനോട് ആദ്യ സെറ്റിൽ തോൽവി വഴങ്ങി. 4-6, 6-4, 6-1, 6-3 സ്കോറിനാണ് സിന്നർ ജയിച്ചത്.
ചിലിയുടെ ക്രിസ്റ്റ്യൻ ഗാരിനെ 6-2, 6-1, 6-0ത്തിന് ഫ്രിറ്റ്സ് തകർത്തു. ഹംഗറിയുടെ ഫാബിയൻ മരോസാൻ 6-7, 6-4, 3-6, 6-4, 6-നാണ് ടിയാഫോയെ വീഴ്ത്തിയത്. വനിത സിംഗ്ൾസ് രണ്ടാം റൗണ്ടിൽ യു.എസിന്റെ ഇവ ജോവിക്കിനെ 6-0, 6-3നും റിബാകിനയും സ്ലൊവാക്യയുടെ റെബേക സ്രംകോവയെ 6-0, 6-2ന് സ്വിയാറ്റകും കൊളംബിയയുടെ കാമില ഒസോരിയോയെ 7-5, 6-3ന് ജാബിയറും പരാജയപ്പെടുത്തി.