Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2026 5:54 PM GMT Updated On
date_range 8 May 2026 5:54 PM GMTഫ്രഞ്ച് ഓപൺ സമ്മാനത്തുക പോരാ; ബഹിഷ്‍കരണ ഭീഷണിയുമായി താരങ്ങൾ
text_fieldsപാരിസ്: സമ്മാനത്തുക ഉയർത്താതെ ഫ്രഞ്ച് ഓപണിൽ മത്സരിക്കാനില്ലെന്ന ഭീഷണിയുമായി മുൻനിര താരങ്ങൾ. ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ, വനിതകളിൽ ടോപ് സീഡ് അരിന സബലെങ്ക, നിലവിലെ ചാമ്പ്യൻ കൊക ഗോഫ് തുടങ്ങി മുൻനിര താരങ്ങളാണ് ഭീഷണിയുമായി എത്തിയത്. കഴിഞ്ഞ തവണത്തെക്കാൾ 9.5 ശതമാനം വർധിപ്പിച്ച് മൊത്തം സമ്മാനത്തുക 7.21 കോടി ഡോളറാക്കിയിട്ടുണ്ടെങ്കിലും ടൂർണമെന്റ് വരുമാനത്തിന്റെ 15 ശതമാനം പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.
വരുമാനത്തിന്റെ 22 ശതമാനം താരങ്ങൾക്ക് നൽകണമെന്നായിരുന്നു ആവശ്യം.2024ൽ വരുമാനത്തിന്റെ 15.5 ശതമാനം താരങ്ങൾക്ക് നൽകിയിടത്ത് 2026ൽ 14.9 ശതമാനമായി കുറഞ്ഞുവെന്ന് താരങ്ങൾ പറയുന്നു. ഗ്രാൻഡ് സ്ലാമിൽ പുതുചരിത്രത്തിനരികെ നിൽക്കുന്ന നൊവാക് ദ്യോകോവിച്ചും ഈ നീക്കത്തിൽ താരങ്ങൾക്കൊപ്പമുണ്ട്.
Next Story


