Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightTennischevron_rightഫ്രഞ്ച് ഓപൺ: സിന്നർ,...

ഫ്രഞ്ച് ഓപൺ: സിന്നർ, സ്വരേവ്, ഗോഫ് മൂന്നാം റൗണ്ടിൽ

text_fields
bookmark_border
ഫ്രഞ്ച് ഓപൺ: സിന്നർ, സ്വരേവ്, ഗോഫ് മൂന്നാം റൗണ്ടിൽ
cancel

പാരിസ്: കിരീട ഫേവറിറ്റുകളിലൊരാളായ ‍യാനിക് സിന്നർ ഫ്രഞ്ച് ഓപൺ ടെന്നിസ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ഫ്രാൻസിന്റെ റിച്ചാർഡ് ഗാസ്ക്വറ്റിനെയാണ് തോൽപിച്ചത്. സ്കോർ: 6-3, 6-0, 6-4.

കരിയറിലെ അവസാന മത്സരം കളിച്ച ഗാസ്ക്വറ്റ് സ്വന്തം കാണികൾക്ക് മുന്നിൽ തോൽവിയോടെ പടിയിറങ്ങി. അതേസമയം, ജർമനിയുടെ അലക്സാൻഡർ സ്വരേവ് നെതർലൻഡ്സ് താരം ജെസ്പെർ ഡി യോങ്ങിനെ 3-6, 6-1, 6-2, 6-3ന് വീഴ്ത്തി മൂന്നാം റൗണ്ടിലെത്തി.

വനിതകളിൽ യു.എസിന്റെ കൊകൊ ഗോഫ് 6-2, 6-4ന് ചെക്ക് റിപ്പബ്ലിക്കിന്റെ തെരേസ വാലന്റോവയെ തോൽപിച്ചും മുന്നേറി. യു.എസിന്റെ തന്നെ ജെസീക പെഗുല 6-3, 7-6ന് സഹതാരം ആൻ ലിയെ മറികടന്നു.

ബൊപ്പണ്ണ, ബാലാജി സഖ്യങ്ങൾക്ക് ജയം

പാരിസ്: ഫ്രഞ്ച് ഓപൺ പുരുഷ ഡബ്ൾസ് രണ്ടാം റൗണ്ടിൽ പ്രവേശിച്ച് മൂന്ന് ഇന്ത്യൻ താരങ്ങൾ. വെറ്ററൻ സൂപ്പർ താരം രോഹൻ ബൊപ്പണ്ണ ചെക്ക് റിപ്പബ്ലിക് പങ്കാളി ആദം പാവ്ലസേകുമായി ചേർന്ന് യു.എസിന്റെ റോബർട്ട് കാഷ്-ജെ.ജെ ട്രേസി സഖ്യത്തെ 7-6(8), 5-7, 6-1ന് തോൽപിച്ചു.

എൻ. ശ്രീരാം ബാലാജി മെക്സിക്കോയുടെ മിഗ്വൽ റെയെസ് വറേലക്കൊപ്പം ചൈനീസ്, അർജന്റൈൻ ജോടിയായ യുൻചാവോകെറ്റെ-കാമിലോ യൂഗോ കരാബെല്ലി കൂട്ടുകെട്ടിനെ 6-2, 6-1ന് തകർത്തു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ യുകി ഭാംബ്രി-യു.എസിന്റെ റോബർട്ട് ഗാലോവേ സഖ്യം ഡച്ച്, ജർമൻ താരങ്ങളായ റോബിൻ ഹാസെയെയും ഹെൻഡ്രിക് ജെബെനെസിനെയും 6-3, 6-7(8), 6-3ന് വീഴ്ത്തി രണ്ടാം റൗണ്ടിൽ കടന്നിരുന്നു.

Show Full Article
TAGS:french open Sports News 
News Summary - French Open: Zinner, Zverev, Gauff in third round
Next Story