ടെന്നിസ് ചരിത്രപുസ്തകത്തിൽ മറ്റൊരു റെക്കോഡ് ചേർത്ത് ബൊപ്പണ്ണ
text_fieldsരോഹൻ ബൊപ്പണ്ണ
പാരിസ്: ടെന്നിസ് ചരിത്രപുസ്തകത്തിൽ മറ്റൊരു റെക്കോഡ് ചേർത്ത് ഇന്ത്യൻ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണ. എ.ടി.പി മാസ്റ്റേഴ്സ് 1000 ലെവൽ മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ബൊപ്പണ്ണ. മോണ്ടെ കാർലോ മാസ്റ്റേഴ്സ് പുരുഷ ഡബ്ൾസ് ഒന്നാം റൗണ്ടിൽ യു.എസിന്റെ ബെൻ ഷെൽട്ടനൊപ്പം ചേർന്ന് അർജന്റീന-ചിലി സഖ്യമായ ഫ്രാൻസിസ്കോ സെറുൻഡോലോ-അലജാന്ദ്രോ ടാബിലോ ജോടിയെയാണ് തോൽപിച്ചത്. സ്കോർ: 6-3, 7-5. 45 വയസ്സും ഒരു മാസവുമാണ് ബൊപ്പണ്ണയുടെ പ്രായം. കഴിഞ്ഞവർഷം ആസ്ട്രേലിയൻ ഓപൺ ഡബ്ൾസ് ജേതാവായി ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ താരമായിരുന്നു. ലോക ഒന്നാം നമ്പറിലെത്തിയും വയസ്സിൽ റെക്കോഡിട്ടു.