Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightവനിത ട്വന്റി20...

വനിത ട്വന്റി20 ലോകകപ്പ്: വെസ്റ്റിൻഡീസിനെ വീഴ്ത്തി ന്യൂസിലൻഡ് ഫൈനലിൽ

text_fields
bookmark_border
വനിത ട്വന്റി20 ലോകകപ്പ്: വെസ്റ്റിൻഡീസിനെ വീഴ്ത്തി ന്യൂസിലൻഡ്  ഫൈനലിൽ
cancel

ഷാർജ: വനിത ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഞായറാഴ്ച ന്യൂസിലൻഡ് ദക്ഷിണാ​ഫ്രിക്കയുമായി ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി നടന്ന രണ്ടാം സെമിയിൽ വെസ്റ്റിൻഡീസിനെ എട്ട് റൺസിന് തോൽപിച്ചാണ് ന്യൂസിലൻഡിന്റെ ഫൈനൽ പ്രവേശനം.

ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 128 റൺസെടുത്തപ്പോൾ, വെസ്റ്റിൻഡീസ് മറുപടി 20 ഓവറിൽ എട്ടുവിക്കറ്റിന് 120 റൺസിൽ അവസാനിച്ചു. ആസ്ട്രേലിയയെ എട്ടുവിക്കറ്റിന് തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നത്. ഞായറാഴ്ച രാത്രി 7.30ന് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനൽ.

Show Full Article
TAGS:Women T20 World Cup New Zealand cricket Team 
News Summary - Women's Twenty20 World Cup: New Zealand x South Africa Final
Next Story