Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightമെറ്റയുടെ റേബാൻ കുത്തക...

മെറ്റയുടെ റേബാൻ കുത്തക തകർക്കാൻ ഗൂച്ചിയുമായി ഗൂഗ്ളിന്റെ സ്മാർട്ട് എ.ഐ ഗ്ലാസ്

text_fields
bookmark_border
Google smart AI glasses with Gucci
cancel

ടെക് ലോകത്ത് വളരെവേഗത്തിൽ ശ്രദ്ധനേടിയതാണ് മെറ്റയുടെ റേബാൻ ഗ്ലാസ്. എ.ഐയുടെ ഏറ്റവും മികച്ച ഫീച്ചറുകളുമായെത്തി ഉപയോക്താക്കളുടെ ഇഷ്ട ബ്രാൻഡ് ആയി മാറിയ മെറ്റ റേബാന് പകരം വെക്കാൻ ഇതുവരെ ടെക് മേഖലയിൽ മറ്റൊരു ബ്രാൻഡ് എത്തിയിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ മെറ്റയുടെ ഈ കുത്തക തകർക്കാൻ ഗൂഗ്ൾ എത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ടെക് ഭീമനായ ഗൂഗ്ൾ, ഗൂച്ചി കമ്പനിയുമായി ചേർന്നാണ് ആൻഡ്രോയിഡ് എക്സ്.ആർ-അധിഷ്ഠിത സ്മാർട്ട് ഗ്ലാസുകളുമായി രംഗത്തേക്കുവരുന്നത്. ഈ വാർത്ത അനൗദ്യോഗികമായി ഗൂഗ്ൾ അധികൃതർ സ്ഥിരീകരിച്ചുകഴിഞ്ഞു.

ആഢംബര ബ്രാൻഡ് ആയിട്ടാണ് ഗൂഗ്ൾ ഈ സ്മാർട്ട് ഗ്ലാസ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഉപയോക്താക്കൾക്ക് പുറത്തുപോകുമ്പോഴോ എന്തെങ്കിലും പ്രവർത്തനങ്ങൾ ചെയ്യുമ്പോഴോ മാത്രം ധരിക്കാൻ കഴിയുന്ന പ്രീമിയം സ്മാർട്ട് ഗ്ലാസുകൾ രൂപകൽപ്പന ചെയ്യുന്നതിന് പകരം മുഴുവൻ സമയവും ഉപയോഗിക്കാവുന്ന ഗ്ലാസുകളാണ് അവർ ലക്ഷ്യമിടുന്നത്. ഇതിനായി ഒപ്റ്റിക്കൽ ഫ്രെയിമുകളിലും സൺഗ്ലാസുകളിലുമുള്ള ‘ഗൂച്ചി’യുടെ വൈദഗ്ധ്യംകൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഗൂഗ്ൾ എത്തുക.

അടുത്തവർഷം ആദ്യം ഗൂഗ്ളിന്റെ ആൻഡ്രോയിഡ് എക്സ്.ആർ അധിഷ്ഠിത സ്മാർട്ട് ഗ്ലാസുകൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഗൂച്ചി-ഗൂഗിൾ ബ്രാൻഡഡ് സ്മാർട്ട് ഗ്ലാസുകൾ സ്വന്തമാക്കാൻ ഇന്ത്യക്കാർക്ക് അൽപ്പംകൂടി കാത്തിരിക്കേണ്ടിവരും. എന്തെല്ലാം ഫീച്ചറുകളാണ് ഈ ഗൂഗ്ൾ സ്മാർട്ട് ഗ്ലാസിൽ ഉണ്ടാവുകയെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഗൂഗ്ൾ ഇനിയും പുറത്തുവിട്ടിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഓഡിയോ മാത്രമുള്ള ഉൽപ്പന്നമാണോ അതോ ഡിസ്‌പ്ലേകൾ ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, ഗൂച്ചിക്കു പുറമെ ആൻഡ്രോയിഡ് എക്സ്.ആർ അധിഷ്ഠിത സ്മാർട്ട് ഗ്ലാസ് നിർമാണ പങ്കാളിത്തത്തിനായി വാർബി പാർക്കർ, ജെന്റിൽ മോൺസ്റ്റർ തുടങ്ങി നിരവധി ബ്രാൻഡുകളും ഗൂഗ്ളിനെ സമീപിച്ചതായാണ് വിവരം.

Show Full Article
TAGS:Meta Ray Ban Stories google AI Glass Gucci 
News Summary - Meta has Ray Ban Google is making smart AI glasses with Gucci
Next Story