Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഇന്ത്യയിലെ...

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; ബജറ്റ് ഫോണുകൾ വാങ്ങാൻ ആളില്ല!

text_fields
bookmark_border
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; ബജറ്റ് ഫോണുകൾ വാങ്ങാൻ ആളില്ല!
cancel

ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണി കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൗണ്ടർപോയിന്റ് റിസർച്ചിന്റെ പുതിയ റിപ്പോർട്ട് പ്രകാരം 2026-ലെ മൂന്നാം പാദത്തിൽ രാജ്യത്തെ സ്മാർട്ട്ഫോൺ കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് ഇടിഞ്ഞത്. ഇത് കഴിഞ്ഞ പത്തിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മെമ്മറി ചിപ്പുകളുടെയും മറ്റ് നിർമാണ വസ്തുക്കളുടെയും വില റോക്കറ്റ് പോലെ കുതിച്ചുയർന്നതാണ് സാധാരണക്കാർക്ക് ഫോണുകൾ വാങ്ങുന്നത് അപ്രാപ്യമാക്കിയത്.

പതിനായിരക്കണക്കിന് സാധാരണക്കാരുടെ ആശ്രയമായ ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലാണ് ഈ മാന്ദ്യം ഏറ്റവും കൂടുതൽ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 20,000 രൂപയിൽ താഴെ വിലയുള്ള ഫോണുകളുടെ കയറ്റുമതിയിൽ 47 ശതമാനത്തിന്റെ കൂപ്പുകുത്തലാണ് ഉണ്ടായിരിക്കുന്നത്. നിർമാണ വസ്തുക്കളുടെ വിലവർദ്ധനവ് കാരണം സ്മാർട്ട്ഫോൺ നിർമാതാക്കൾ പല മോഡലുകളുടെയും വില ഉയർത്താൻ നിർബന്ധിതരായി. ഇത് 15,000 രൂപയിൽ താഴെയുള്ള സാധാരണക്കാരുടെ ഇടയിലുള്ള വിപണിയെ പൂർണമായും തളർത്തിയിരിക്കുകയാണ്.

ഫോൺ നിർമാണത്തിനാവശ്യമായ ചിപ്പുകളുടെയും മറ്റ് ഘടകങ്ങളുടെയും വില കൂടിയതോടെ കമ്പനികൾ ഉൽപ്പന്നങ്ങളുടെ വിലയും കൂട്ടി. ഉത്സവ സീസൺ അടുത്തിരുന്നിട്ടും വലിയതോതിൽ ഡിമാൻഡ് ഇല്ലാത്തതിനാൽ കമ്പനികൾ വൻതോതിൽ സ്റ്റോക്കുകൾ സൂക്ഷിക്കുന്നതിൽ നിന്നും പിന്മാറി. ഫോണുകളുടെ വില കുത്തനെ ഉയർന്നതോടെ ആളുകൾ പഴയ ഫോണുകൾ തന്നെ ദീർഘകാലം ഉപയോഗിക്കാൻ തുടങ്ങി. ഇത് സ്മാർട്ട്ഫോൺ മാറ്റുന്നതിനുള്ള കാലാവധി നീളാൻ കാരണമായി.

വരും ദിവസങ്ങളിലും വിപണിയിൽ ഈ മാന്ദ്യം തുടരാനാണ് സാധ്യത. 2026 മൊത്തത്തിൽ സ്മാർട്ട്ഫോൺ വിപണിയിൽ 13 ശതമാനത്തോളം ചുരുങ്ങുമെന്നാണ് ഗവേഷകർ പ്രവചിക്കുന്നത്. ഉത്സവകാല വിൽപ്പനക്ക് ശേഷവും ഘടകഭാഗങ്ങളുടെ വില ഉയർന്നേക്കാമെന്നത് കമ്പനികൾക്ക് വലിയ വെല്ലുവിളിയാണ്. ഭാവിയിൽ സാധാരണക്കാരുടെ വിപണിക്ക് പകരം പ്രീമിയം ഫോൺ വിഭാഗങ്ങളിലായിരിക്കും കമ്പനികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എങ്കിലും ഉപഭോക്താക്കളെ പിടിച്ചുനിർത്താനായി നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ കൂടുതൽ വ്യാപകമാക്കാൻ റീട്ടെയിലർമാർ നിർബന്ധിതരാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:smartphone smartphone shipments smartphone market Budget phones India 
News Summary - India's smartphone market at its lowest in 10 years
Next Story