വെറും 35000 രൂപക്ക് സാംസങ് എസ്25 സ്വന്തമാക്കാം; വമ്പൻ ഇടിവ് സാംസങ് എസ്25 എഡ്ജിന്‍റെ ലോഞ്ചിന് ശേഷം
text_fieldsസാംസങ് ഗാലക്‌സി എസ് 25 എഡ്ജിന്റെ ലോഞ്ചിനൊപ്പം ഈ സീരിസിലെ സ്റ്റാൻഡേർഡ് മോഡലിന് ഗണ്യമായ വിലക്കുറവുമായി സാംസങ്.ഫെബ്രുവരിയിൽ മാർക്കെറ്റിലെത്തിയ സാംസങ് ഗാലക്‌സി എസ്25 ന്‍റെ വിലയിൽ ഗണ്യമായ കുറവാണ് ഉണ്ടായത്.
ഗാലക്‌സി എസ്25 എഡ്ജ് സാംസങ്ങിന്റെ ഏറ്റവും മെലിഞ്ഞ ഫോണാണ്. വെറും 5.8 എംഎം മാത്രമാണ് തിക്ക്നെസ്. 200എം.പി കാമറ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ സവിശേഷതകളാൽ നിറഞ്ഞ ഈ ഫോൺ മെയ് 30 മുതൽ വിൽപ്പനക്കെത്തും.
തുടക്കത്തിൽ 74,999 രൂപ വിലയിൽ പുറത്തിറക്കിയ സാംസങ് ഗാലക്‌സി എസ് 25 ഫോൺ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. 12 ജി.ബി റാം + 128 ജി.ബി, 12 ജി.ബി റാം + 256 ജി.ബി, 12 ജി.ബി റാം + 512 ജി.ബി. കമ്പനി 10,000 രൂപ വില കുറക്കുകയും കൂടാതെ 11,000 രൂപ എക്സ്ചേഞ്ച് ബോണസും നൽകുന്നു.
സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫോൺ വാങ്ങുന്നവർക്ക് 10,000 രൂപ തൽക്ഷണ ഡിസ്ക്കൗണ്ടിലൂടെ ഫോൺ സ്വന്തമാക്കാം. കൂടാതെ, നിങ്ങളുടെ പഴയ ഫോൺ നൽകുകയാണെങ്കിൽ 45,000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ലഭ്യമാണ്.
നിങ്ങളുടെ സ്മാർട്ട്‌ഫോണിന് എക്സ്ചേഞ്ച് മൂല്യത്തിൽ 30,000 രൂപ ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് 35,000 രൂപയ്ക്ക് സാംസങ് ഗാലക്‌സി എസ് 25 ലഭിക്കും. കൃത്യമായ എക്സ്ചേഞ്ച് മൂല്യം നിങ്ങളുടെ പഴയ സ്മാർട്ട്‌ഫോണിനെ ആശ്രയിച്ചിരിക്കും.
സാംസങ് ഗാലക്‌സി എസ്25 സ്പെസിഫിക്കേഷനുകൾ
സാംസങ് ഗാലക്‌സി എസ് 25ന്‍റെ 15.64cm (6.15 ഇഞ്ച്) FHD+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ 120Hz ഉയർന്ന റിഫ്രഷ് റേറ്റും 2600 nits വരെ പീക്ക് ബ്രൈറ്റ്‌നസും നൽകുന്നു. കൂടാതെ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും പ്രത്യേകതയാണ്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ നൽകുന്ന ഗാലക്‌സി എസ് 25, 12 ജിബി റാമും 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. 4000 എം.എ.എച്ച് ബാറ്ററി, 45W വയർഡ്, വയർലെസ് ചാർജിംഗും ലഭ്യമാണ്.
50MP പ്രധാന കാമറയും 12MP, 10MP ലെൻസുകളുള്ള രണ്ട് അധിക കാമറകളും ഉൾപ്പെടെ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫോണിന്റെ സവിശേഷത. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി12MP മുൻ കാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്