Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവായുവിന്റെ നിലവാരം ഇനി...

വായുവിന്റെ നിലവാരം ഇനി നിമിഷങ്ങൾക്കകം അറിയാം; എയർ ക്വാളിറ്റി ലെയർ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ മാപ്പ്

text_fields
bookmark_border
വായുവിന്റെ നിലവാരം ഇനി നിമിഷങ്ങൾക്കകം അറിയാം; എയർ ക്വാളിറ്റി ലെയർ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ മാപ്പ്
cancel

ഡൽഹി, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ വായു മലിനീകരണം രൂക്ഷമായി തുടരുകയാണ്. വാഹനങ്ങളിൽ നിന്നുള്ള പുക, വ്യാവസായിക മലിനീകരണം, നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിപടലങ്ങൾ, അന്തരീക്ഷ സ്ഥിതി എന്നിവയെല്ലാം ചേർന്ന് ഈ കാലയളവിൽ മലിനീകരണ തോത് കുത്തനെ ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പുറത്തിറങ്ങുന്നതിന് മുമ്പ് വായുവിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

വിശ്വസനീയമായ AQI വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് ഗൂഗിൾ മാപ്‌. പ്രദേശത്തെ മലിനീകരണ തോത് മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും സഹായിക്കുന്ന പ്രത്യേക എയർ ക്വാളിറ്റി ലെയർ നാവിഗേഷൻ ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാധാരണ മാപ്പിന് മുകളിലാണ് ഈ ലെയർ പ്രവർത്തിക്കുന്നത്. വായു എത്രത്തോളം ശുദ്ധമാണോ മലിനമാണോ എന്ന് വ്യക്തമാക്കാൻ ലളിതമായ കളർ കോഡഡ് സ്കെയിൽ ഇത് ഉപയോഗിക്കുന്നു. ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളിൽ ഇതിന്റെ സേവനം ലഭ്യമാണ്. ഇന്ത്യയിലെ നഗരങ്ങൾക്ക് പുറമെ ബെയ്ജിംഗ്, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളും ഇതിൽ പരിശോധിക്കാം. പ്രദേശത്തിനനുസരിച്ച് വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നാണ് ഗൂഗിൾ ഇതിനായുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ഉദാഹരണത്തിന്, യുഎസിൽ എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി, പർപ്പിൾ എയർ സെൻസറുകൾ തുടങ്ങിയ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിക്കുന്നത്.

ഈ എയർ ക്വാളിറ്റി ലെയർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ദൈനദിന ജീവിതത്തിലെ പല കാര്യങ്ങളും പ്ലാൻ ചെയ്യാൻ കഴിയും. രാവിലെ നടക്കാനിറങ്ങുന്നത്, പുറത്തെ വ്യായാമം എന്നിവക്കുള്ള സമയം ക്രമീകരിക്കാം, യാത്ര ചെയ്യുന്നതിന് മുൻപ് മലിനീകരണ തോത് പരിശോധിക്കാം മാത്രമല്ല, ശീതകാലത്തെ അന്തരീക്ഷത്തിലെ സാഹചര്യങ്ങൾ നിരീക്ഷിക്കാനും ഉൾപ്പെടെ മുൻകരുതലുകളെടുക്കാൻ കഴിയും.

ഇനി എങ്ങനെ ഗൂഗിൾ മപ്പിൽ വായുവിന്റെ ഗുണനിലവാരം പരിശോധിക്കാമെന്ന് നോക്കാം;

  • ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഉപകരണത്തിൽ ഗൂഗിൾ മാപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. അപ്പോഴേ AQI ലെയർ ലഭ്യമാകൂ.
  • നിങ്ങൾ പരിശോധിക്കാൻ ആഗ്രഹിക്കുന്ന നഗരം, പ്രദേശം, ലാൻഡ്മാർക്ക് അല്ലെങ്കിൽ വിലാസം സെർച്ച് ചെയ്യുക. നിങ്ങളുടെ നിലവിലെ സ്ഥാനം അറിയാൻ ലൊക്കേഷൻ ബട്ടൺ ടാപ്പ് ചെയ്യുക.
  • സെർച്ച് ബോക്സിന് സമീപം ചതുരങ്ങളുടെ സ്റ്റാക്ക് പോലെയുള്ള ലെയർ ഐക്കൺ ക്ലിക്ക് ചെയ്യുക
  • മാപ്പിൽ എയർ ക്വാളിറ്റി ലെയർ ദൃശ്യമാകും. മലിനീകരണ തോതനുസരിച്ച് ഇത് കളർ കോഡ് ചെയ്തിട്ടുണ്ടാകും.
  • മാപ്പിലെ ഒരു പ്രദേശത്തോ സ്റ്റേഷൻ ബബിളിലോ ടാപ്പ് ചെയ്താൽ ആ സ്ഥലത്തെക്കുറിച്ചുള്ള റീഡിംഗും വിശദമായ റിപ്പോർട്ടും ലഭിക്കും.

കമ്പ്യൂട്ടറിലെ ബ്രൗസറിൽ maps.google.com തുറന്ന് ആവശ്യമുള്ള സ്ഥലം സെർച്ച് ചെയ്യുക. മാപ്പിന്റെ താഴെ ഇടത് വശത്തുള്ള Layers ബട്ടൺ ക്ലിക്ക് ചെയ്ത് Air quality ഓപ്ഷൻ തിരഞ്ഞെടുക്കുക. മൊബൈലിലേതുപോലെ തന്നെ എളുപ്പത്തിൽ വിവരങ്ങൾ ഇവിടെയും ലഭ്യമാകും.

വായുവിന്റെ ആരോഗ്യാവസ്ഥ സൂചിപ്പിക്കാൻ ഗൂഗിൾ മാപ്‌സ് വിവിധ നിറങ്ങൾ ഉപയോഗിക്കുന്നുണ്ട്. പച്ച നിറം ആരോഗ്യകരമായ വായുവിനെ സൂചിപ്പിക്കുന്നു.ഓറഞ്ച് നിറമുള്ള ബബിൾ ആണെങ്കിൽ ആരോഗ്യത്തിന് ഹാനികരമായ വായുനിലയായിരിക്കും. അങ്ങേയറ്റം മലിനമായ വായുവിനെ സൂചിപ്പിക്കാനാണ് ചുവപ്പ് നിറമുള്ള ബബിൾ ഉപയോഗിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളിലെ AQI സംവിധാനങ്ങൾ അനുസരിച്ച് ഒരേ നിറം വ്യത്യസ്ത അളവുകളെയാകാം സൂചിപ്പിക്കുന്നത്. അതിനാൽ കൃത്യമായ വിവരത്തിനായി നമ്പറുകളും കാറ്റഗറി ലേബലുകളും കൂടി ശ്രദ്ധിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Google Map Air Quality delhi air pollution air polution India News 
News Summary - Air Quality Layer introduced by google map
Next Story