Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമെഗാ സെയിലുമായി...

മെഗാ സെയിലുമായി ആമസോണും ഫ്ലിപ്കാർട്ടും; ഐഫോൺ 17 മുതൽ എസ്25 അൾട്ര വരെ വാങ്ങാം വൻ വിലക്കുറവിൽ

text_fields
bookmark_border
https://www.madhyamam.com/tags/sale
cancel

ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിങ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ആമസോൺ പ്രൈം ഡേ സെയിലും ഫ്ലിപ്കാർട്ട് ഗോട്ട് സെയിലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കും. നിരവധി ഉൽപ്പന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ ഈ മെഗാ സെയിലിൽ ആളുകൾക്ക് സ്വന്തമാക്കാം.

ജൂലൈ നാലിനാണ് സെയിൽ തുടങ്ങുന്നത്. ഇത്തരം സെയിലുകളിൽ പ്രധാനമായ ആകർഷണമാണ് മൊബൈലുകളും ഗാഡ്ജെറ്റുകളും. പ്രധാന ഓൺലൈൻ ഷോപ്പിങ് ആപ്പുകളായ ഫ്ലിപ്കാർട്ടിലെയും ആമസോണിലെയും പ്രധാന ആകർഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ആമസോൺ പ്രൈം ഡേ സെയിൽ

ജൂലൈ നാലിന് ആരംഭിച്ച് ജൂലൈ ആറ് വരെ നീണ്ടുനിൽക്കുന്ന മെഗാ സെയിൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് മാത്രമായാണ് ഒരുക്കിയിരിക്കുന്നത്. ഗാഡ്ജെറ്റുകൾ, ഗൃഹോപകരണങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ഉൽപ്പന്നങ്ങളാണ് മെഗാ സെയിലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സാംസങിന്‍റെ ഗാലക്സി എസ്5 അൾട്ര 5ജിക്ക് വിപണി വില 129999 രൂപ ആണെങ്കിലും പ്രൈം ഡേ സെയിലിൽ 89999 രൂപയാണ്. 40000 രൂപയുടെ വ്യത്യാസമാണ് ഫേണിന്‍റെ വിലയിൽ ഉള്ളത്. വൺ പ്ലസ് 13 സ്മാർട്ട് ഫോൺ 72999 രൂപയിൽ നിന്ന് 54999 രൂപയിലേക്ക് കുറഞ്ഞിട്ടുണ്ട്. വൺ പ്ലസിന്‍റെ മറ്റു പല മോഡലുകൾക്കും ഇതേ രീതിയിലുള്ള ഡിസ്കൗണ്ട് ലഭ്യമാണ്.

സാംസങ് ഗാലക്‌സി ബഡ്സ് 4 പ്രോ, വൺപ്ലസ് നോർഡ് ബഡ്സ് 4 പ്രോ എന്നിങ്ങനെയുള്ള ഓഡിയോ ഉപകരണങ്ങൾക്കും വമ്പൻ വിലക്കുറവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറുകൾ മാത്രമല്ല, പ്രൈം അംഗങ്ങൾക്ക് ഇനിയുമുണ്ട് ആനുകൂല്യങ്ങൾ. എസ്.ബി.ഐ, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ, ഇ.എം.ഐ തുടങ്ങിയവ വഴി സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.

ഫ്ലിപ്കാർട്ട് ഗോട്ട് സെയിൽ

ജൂലൈ 4നാണ് ഗോട്ട് സെയിൽ തുടങ്ങുന്നതെങ്കിലും ഫ്ലിപ്‍കാർട്ട് ബ്ലാക്ക്, ഫ്ലിപ്‍കാർട്ട് പ്ലസ് അംഗങ്ങൾക്ക് നേരത്തെ തന്നെ സെയിലിലേക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. സ്‍മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, ഗൃഹോപകരണങ്ങൾ എന്നിങ്ങനെ നിരവധി സാധനങ്ങളാണ് മികച്ച ഓഫറിൽ ലഭ്യമാകാൻ പോകുന്നത്.

ഫ്ലിപ്കാർട്ടിന്‍റെ ഗോട്ട് സെയിലിലെ ഏറ്റവും ശ്രദ്ധേയമായ ഓഫറുകളിൽ ഒന്നാണ് ഐഫോൺ 17. 82900 രൂപയിൽ നിന്നും 70900 രൂപക്ക് ഫോൺ സ്വന്തമാക്കാം. ഐഫോൺ 17പ്രോക്കും ഡിസ്കൗണ്ട് ഉണ്ട്. 134900 രൂപയുള്ള 17പ്രോ 112900 രൂപക്ക് ലഭിക്കും. സാംസങ് ഗാലക്‌സി എസ്25 എഫ്ഇ 59999 രൂപയിൽ നിന്ന് 47999 രൂപയായാണ് കുറഞ്ഞിരിക്കുന്നത്. ഗാലക്‌സി എസ്25 74999തിൽ നിന്ന് 69999 രുപക്ക് ലഭ്യമാകും. ടാബ്ലെറ്റുകളിലും മികച്ച ഓഫറുകളാണുള്ളത്.

റെഡ്മി പാഡ് 2 16,999 രൂപയിൽ നിന്ന് 15,999 രൂപക്കും സാംസങ് ഗാലക്‌സി ടാബ് A11+ 47,999 രൂപയിൽ നിന്ന് 22,999 രൂപക്കും വാങ്ങാം. ലാപ്ടോപ്പുകൾക്കും ഓഫറിൽ ഒട്ടും കുറവില്ല. അസൂസ് വിവോബുക്ക് 15ന് 50990 രൂപയിൽ നിന്ന് 42990രൂപയായി കുറയും. ബാങ്കുകൾ വഴിയുള്ള അധിക ആനുകൂല്യങ്ങളും സൈറ്റിൽ ലഭ്യമാണ്.

Show Full Article
TAGS:Amazon Flipkart iPhone samsung shopping Sale Discount 
News Summary - Amazon and Flipkart with mega sale; Buy iPhone 17 to S25 Ultra at huge discounts
Next Story