Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightയൂട്യൂബ് മ്യൂസിക്കിൽ...

യൂട്യൂബ് മ്യൂസിക്കിൽ എ.ഐ ഗാനങ്ങളുടെ അതിപ്രസരം; പരാതിയുമായി ഉപയോക്താക്കൾ

text_fields
bookmark_border
യൂട്യൂബ് മ്യൂസിക്കിൽ എ.ഐ ഗാനങ്ങളുടെ അതിപ്രസരം; പരാതിയുമായി ഉപയോക്താക്കൾ
cancel
Listen to this Article

യൂട്യൂബ് മ്യൂസിക്കിൽ എ.ഐ ഗാനങ്ങളുടെ അതിപ്രസരത്തിനെതിരെ പരാതിയുമായി ഉപയോക്താക്കൾ. ഡിസ് ലൈക്ക് ഓപ്ഷൻ നൽകിയിട്ടും എ.ഐ ടൂളുകൾ നിർമിച്ച ഗാനങ്ങൾ തങ്ങളുടെ ഫീഡിൽ പ്രത്യക്ഷപ്പെടുന്നെന്നും അത് ബ്ലോക്ക് ചെയ്യാൻ കഴിയുന്നില്ലെന്നുമാണ് പരാതി.

യൂട്യൂബ് മ്യൂസിക്ക് ആപ്ലിക്കേഷനിൽ എ.ഐ ഗാനങ്ങൾ കടന്നുകൂടുന്നത് ഉപയോക്താക്കളുടെ ആപ്ലിക്കേഷനോടുള്ള താൽപ്പര്യം കുറക്കുകയും ഉപഭോക്താക്കൾ സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്ക് തുടങ്ങിയ ആപ്ലിക്കേഷനുകളിലേക്ക് പോകാൻ കാരണമാവുകയും ചെയ്യും.

എ.ഐ ഉള്ളടക്കം എപ്പോഴും യൂട്യൂബിന് ഒരു വെല്ലുവിളിയാണ്. ഇത്തരത്തിൽ കണ്ടന്‍റുകൾ പബ്ലിഷ് ചെയ്ത അക്കൗണ്ടുകൾ പലപ്പോഴും യൂട്യൂബ് നിരോധിച്ചിട്ടുണ്ട്.

Show Full Article
TAGS:AI song youtube Tech News Latest News 
News Summary - Complaint against the rise of AI songs on YouTube Music
Next Story