Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഐഫോൺ ഉപയോക്താക്കളുടെ...

ഐഫോൺ ഉപയോക്താക്കളുടെ ലോക്ക് സ്ക്രീനിൽ സുരക്ഷാ സന്ദേശങ്ങൾ അയച്ച് കമ്പനി; പരിഭ്രാന്തി വേണ്ട, പകരം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

text_fields
bookmark_border
https://www.madhyamam.com/tags/iphone
cancel

ലോകമെമ്പാടുമുള്ള ഐഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി ആപ്പിൾ. ലോക്ക് സ്ക്രീനിലുൾപ്പെടെ പോപ് അപ് സന്ദേശങ്ങൾ കണ്ടാൽ പരിഭ്രാന്തരാവരുത്. നിങ്ങളുടെ ആപ്പിൾ അക്കൗണ്ട് സുരക്ഷിതമാക്കാൻ നിർദേശിക്കുന്ന ആപ്പിളിന്‍റെ നിർദേശങ്ങളാണ് ഇത്. സ്പൈവെയർ ആക്രമണങഅങളിലൂടെ നിങ്ങളുടെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പുവരുത്താനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശിച്ചു കൊണ്ടുള്ളതാണ് ഈ സന്ദേശം.

തങ്ങളുടെ ഡിവൈസുകൾ അത്യാധുനികമായ മെഴ്സനറി സ്പൈവെയർ ആക്രമണത്തിന് ഇരയായേക്കാമെന്നാണ് കമ്പനി പറയുന്നത്. 110 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് ആപ്പിൾ ഇതുസംബന്ധിച്ച സുരക്ഷാ അലേർട്ടുകൾ അയച്ചിരിക്കുന്നത്.

മുമ്പ് ഇത്തരം സന്ദേശങ്ങൾ ഇമെയിൽ വഴിയായിരുന്നു ആപ്പിൾ അയച്ചിരുന്നത്. എന്നാൽ, ഉപയോക്താക്കളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കാനാണ് ലോക്ക് സ്ക്രീനിൽ സന്ദേശങ്ങൾ അയക്കാൻ കമ്പനി തീരുമാനിച്ചത്.

രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, നയതന്ത്രജ്ഞർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ഇത്തരം അത്യാധുനിക ആക്രമണങ്ങൾ നടക്കുന്നത്. സാധാരണ ഉപയോക്താക്കളെ ഇത്തരം ആക്രമണങ്ങൾ ബാധിക്കാൻ സാധ്യത കുറവാണെന്ന് ആപ്പിൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, സന്ദേശം ലഭിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കമ്പനി നിർദ്ദേശിക്കുന്നു. സ്റ്റേറ്റ് സ്പോൺസേർഡ് (സർക്കാർ പിന്തുണയുള്ള) ഗ്രൂപ്പുകളാണ് പലപ്പോഴും ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്.

എങ്ങനെ തിരിച്ചറിയാം

  • ആപ്പിൾ നേരിട്ട് തന്നെയാണ് ബാധിക്കപ്പെട്ട ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
  • ഐഫോൺ ലോക്ക് സ്‌ക്രീനിൽ പുഷ് നോട്ടിഫിക്കേഷൻ ആയി അലേർട്ട് ലഭിക്കും.
  • സെറ്റിംഗ്‌സിലും ഈ മുന്നറിയിപ്പ് കാണാൻ സാധിക്കും.
  • ഉപയോക്താവിന്റെ ആപ്പിൾ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് സന്ദേശം അയക്കും.
  • ബ്രൗസർ വഴി ആപ്പിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യുമ്പോൾ പേജിന്റെ മുകളിൽ ബാനറായി മുന്നറിയിപ്പ് പ്രത്യക്ഷപ്പെടും.

മുന്നറിയിപ്പ് ലഭിച്ചവർ പരിഭ്രാന്തരാകാതെ താഴെ പറയുന്ന സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആപ്പിൾ നിർദ്ദേശിക്കുന്നു;

  • ഫോണിലെ സോഫ്റ്റ്‌വെയർ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.
  • ഐഫോണിൽ ലോക്ക്ഡൗൺ മോഡ് പ്രവർത്തനക്ഷമമാക്കുക. (Settings - Privacy & Security - Lockdown Mode).
  • ഫോണിൽ പാസ്‌കോഡ്, ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
  • ആപ്പിൾ അക്കൗണ്ടിന് ശക്തമായ പാസ്‌വേഡും ടൂ-ഫാക്ടർ ഓതന്റിക്കേഷനും ഉറപ്പാക്കുക.
  • ഐഫോണിലെ സ്റ്റോലൻ ഡിവൈസ് പ്രൊട്ടക്ഷൻ ഫീച്ചർ ഓൺ ചെയ്യുക.
  • അപരിചിതരിൽ നിന്നുള്ള ലിങ്കുകളോ അറ്റാച്ച്‌മെന്റുകളോ തുറക്കരുത്.

കൂടുതൽ സുരക്ഷാ സഹായങ്ങൾക്കായി ആക്‌സസ് നൗ പോലെയുള്ള ഡിജിറ്റൽ സെക്യൂരിറ്റി ഹെൽപ്പ്‌ലൈനുകളുടെ സഹായം തേടാവുന്നതാണെന്നും കമ്പനി അറിയിച്ചു. അതേസമയം ആപ്പിളിന്‍റെ സുരക്ഷാ മുന്നറിയിപ്പെന്ന വ്യാജേന വരുന്ന വ്യാജ സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും കമ്പനി പറഞ്ഞു.

Show Full Article
TAGS:iPhone Tech News security Face id 
News Summary - iPhone, lock screen, security messages,
Next Story