Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഎഐ രംഗത്ത് വിപ്ലവം...

എഐ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ജാക്ക് ഡോർസിയുടെ ഡെസ്സ എഐ; ഓപ്പൺ എഐക്കും ഗൂഗിളിനും വെല്ലുവിളിയോ?

text_fields
bookmark_border
https://www.madhyamam.com/tags/ai-chatbot
cancel

മുൻ ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി അവതരിപ്പിച്ച പുതിയ എഐ മോഡലാണ് ഇപ്പോൾ ടെക് ലോകത്തെ ചർച്ചാ വിഷയം. ഓപ്പൺ എഐയെയും ഗൂഗിളിനെയുമെല്ലാം ഞെട്ടിച്ചുകൊണ്ട് വമ്പൻ മുന്നേറ്റമാണ് ജാക്ക് ഡോർസി നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കമ്പനിയായ ബ്ലോക്ക് അവതരിപ്പിച്ച പുതിയ എഐ മോഡൽ ഡെസ്സ മനുഷ്യ സംഭാഷണങ്ങൾ കേട്ടു മനസിലാക്കി പ്രവർത്തിക്കും. പരമ്പരാഗത എഐ മോഡലുകളെ പോലെ ഇത് വലിയ ഭാഷാമാതൃകകളെ ആശ്രയിക്കാതെ പ്രവർത്തിക്കാൻ കഴിയും.

മറ്റു ചാട്ട്ബോട്ടുകൾ ഉപയോക്താവിന്‍റെ ശബ്ദം ആദ്യം ടെക്സ്റ്റ് രൂപത്തിലേക്ക് മാറ്റിയാണ് മറുപടി നൽകുന്നത്. ഇവിടെ സ്വാഭാവികത, അതായത് വികാരങ്ങൾ, സംസാരത്തിലെ സ്വാഭാവികമായ ഇടവേളകൾ എന്നിവ നഷ്ടമാകാറുണ്ട്. എന്നാൽ ഡെസ്സ നേരിട്ട് ശബ്ദത്തിലൂടെയാണ് ഉപയോക്താവുമായി സംഭാഷണത്തിലേർപ്പെടുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികതയും വികാരങ്ങളുമെല്ലാം മികച്ച രീതിയിൽ പ്രതിഫലിക്കും.

പുതിയ എഐ മോഡലിന്‍റെ പ്രവർത്തനങ്ങൾ കമ്പനി സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മാക്ക്ബുക്ക് പ്രോ എം4 മാക്സ് പോലുള്ള ശക്തിയേറിയ കമ്പ്യൂട്ടറുകളിൽ പോലും ഇന്‍റർനെറ്റ് കണക്ഷൻ ഇല്ലാതെ പ്രവർത്തിക്കാൻ ഡെസ്സ എഐക്ക് കഴിയും.

മാത്രമല്ല, മറ്റു ചാറ്റ്ബോട്ടുകളെ പോലെ നമ്മുടെ സംഭാഷണം മുഴുവൻ കേട്ടുകഴിഞ്ഞ ശേഷമല്ല ഡെസ്സ പ്രതികരിക്കുക, മറിച്ച് ഒരേസമയം കേൾക്കാനും സംസാരിക്കാനും ഈ മോഡലിന് സാധിക്കും. കാരണം ഇതിലെ ഫുൾ ഡ്യൂപ്ലെക്സ് സ്പീച്ച് ടു ടെക്സ്റ്റ് ടെക്നോളജിയാണ്. സാധാരണ എഐകളെ അപേക്ഷിച്ച് ഡെസ്സ നിങ്ങളുടെ സംസാരത്തിലെ ടോൺ മാറ്റം, വൈകാരികത എന്നിവയെല്ലാം മനസിലാക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Jack Dorsey AI chatbot Tech News news 
News Summary - Jack Dorsey introduced Dessa AI
Next Story