Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightകാലാവധി കഴിഞ്ഞാൽ...

കാലാവധി കഴിഞ്ഞാൽ ഇൻകമിങ് കോളുകൾ ഉടൻ നിലക്കും; ജിയോയുടെ സന്ദേശത്തിൽ അമ്പരന്ന് ഉപയോക്താക്കൾ

text_fields
bookmark_border
കാലാവധി കഴിഞ്ഞാൽ ഇൻകമിങ് കോളുകൾ ഉടൻ നിലക്കും; ജിയോയുടെ സന്ദേശത്തിൽ അമ്പരന്ന് ഉപയോക്താക്കൾ
cancel

പ്രീപെയ്ഡ് പ്ലാൻ കാലാവധി കഴിഞ്ഞ ഉടൻ റീചാർജ് ചെയ്തില്ലെങ്കിൽ ഇൻകമിങ് കോളുകൾ എപ്പോൾ വേണമെങ്കിലും തടസ്സപ്പെട്ടേക്കാമെന്ന മുന്നറിയിപ്പുമായി റിലയൻസ് ജിയോ. ചില ഉപയോക്താക്കൾക്കാണ് ജിയോയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിങ്ങളുടെ ജിയോ റീചാർജ് പ്ലാൻ അവസാനിച്ചിരിക്കുന്നു. ഇൻകമിങ് കോളുകൾ ഉടൻ തന്നെ തടസ്സപ്പെടും. തുടർന്നും കണക്ടഡ് ആയിരിക്കാൻ ഇപ്പോൾ തന്നെ റീചാർജ് ചെയ്യൂ എന്നാണ് ജിയോയുടെ ഔദ്യോഗിക നമ്പർ വഴിയെന്ന രീതിയിൽ വരുന്ന എസ്.എം.എസുകളിൽ ഉള്ളത്.

സാധാരണയായി ടെലികോം സേവന ദാതാക്കൾ പ്ലാൻ തീർന്നാലും കുറച്ചു ദിവസങ്ങളിലേക്ക് ഇൻകമിങ് കോളുകളും സന്ദേശങ്ങളും തടയാറില്ല. എന്നാൽ കൃത്യമായ സമയപരിധി വ്യക്തമാക്കാതെ എപ്പോൾ വേണമെങ്കിലും കോളുകൾ നിലക്കാം എന്ന തരത്തിലുള്ള മുന്നറിയിപ്പ് ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പത്തിനും ആശങ്കക്കും കാരണമായിട്ടുണ്ട്. ഇൻകമിങ് എസ്.എം.എസുകൾ നിലക്കുമോ എന്ന കാര്യത്തിലും സന്ദേശത്തിൽ വ്യക്തതയില്ല.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചട്ടപ്രകാരം പ്രീപെയ്ഡ് സിം കാർഡുകൾ പൂർണ്ണമായി റദ്ദാക്കുന്നതിന് 90 ദിവസത്തെ കാലാവധിയാണുള്ളത്. അക്കൗണ്ടിൽ 20 രൂപയിൽ താഴെ ബാലൻസ് ഉള്ള ഉപയോക്താക്കൾക്ക് 15 ദിവസത്തേക്ക് റീ ആക്ടിവേഷൻ ഫീസ് ഈടാക്കിക്കൊണ്ട് സേവനങ്ങൾ ലഭ്യമാക്കും. ഈ കാലയളവിനുള്ളിൽ തുക അടച്ചില്ലെങ്കിൽ നമ്പർ വിച്ഛേദിക്കപ്പെടും.

20 രൂപയിൽ കൂടുതൽ ബാലൻസ് ഉണ്ടെങ്കിൽ ഓട്ടോമാറ്റിക് നമ്പർ റിട്ടൻഷൻ സ്കീം വഴി 20 രൂപ ഈടാക്കി 30 ദിവസത്തേക്ക് കൂടി സേവനം നീട്ടിനൽകും. എന്നാൽ പ്ലാൻ കാലാവധി തീർന്നയുടൻ ഇൻകമിംഗ് കോളുകൾ പൂർണ്ണമായി തടയുമെന്ന തരത്തിലുള്ള ജിയോയുടെ പുതിയ മുന്നറിയിപ്പിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:jio mobile recharge news Tech News 
News Summary - jio said Incoming calls will stop immediately after the expiration date.
Next Story