Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഎ.ഐയിലൂടെ പരസ്യ വിപണി...

എ.ഐയിലൂടെ പരസ്യ വിപണി പിടിക്കാൻ മെറ്റ

text_fields
bookmark_border
എ.ഐയിലൂടെ പരസ്യ വിപണി പിടിക്കാൻ മെറ്റ
cancel

പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്ക​റ്റി​ങ് വ്യ​വ​സാ​യ മേ​ഖ​ല​യെ ഭീ​തി​യി​ലാ​ഴ്ത്തി, ഫേ​സ്ബു​ക്ക്-​ഇ​ൻ​സ്റ്റ​ഗ്രാം മാ​തൃ​ക​മ്പ​നി മെ​റ്റ എ.​ഐ അ​ധി​ഷ്ഠി​ത ടൂ​ളു​ക​ളി​ലൂ​ടെ പ​ര​സ്യ​വി​പ​ണി പി​ടി​ക്കാ​നൊ​രു​ങ്ങു​ന്നു. ടാ​ർ​ജ​റ്റ​ഡ് കാ​മ്പ​യി​നു​ക​ള​ട​ക്കം നി​ർ​വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള പു​തി​യ എ.​ഐ ടൂ​ളു​ക​ൾ അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​റ​ത്തി​റ​ക്കാ​നാ​ണ് മെ​റ്റ​യു​ടെ പ​ദ്ധ​തി. ബ്രാ​ൻ​ഡു​ക​ളു​ടെ പ്ര​ചാ​ര​ണ​വും ബ​ജ​റ്റും കൈ​കാ​ര്യം ചെ​യ്യു​ന്ന പ​ര​സ്യ ക​മ്പ​നി​ക​ൾ​ക്ക് നെ​ഞ്ചി​ടി​പ്പേ​റ്റു​ന്ന പ​ദ്ധ​തി​ക​ളാ​ണ് മാ​ർ​ക് സു​ക്ക​ർ​ബ​ർ​ഗി​ന്റെ ആ​ലോ​ച​ന​യി​ലെ​ന്ന് ഗാ​ർ​ഡി​യ​ൻ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

മെ​റ്റ​യു​ടെ അ​ഡ്വ​ർ​ടൈ​സി​ങ് പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ച്ച്, ഉ​ൽ​പ​ന്ന​ത്തി​ന്റെ/​സേ​വ​ന​ത്തി​ന്റെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ പ​ര​സ്യ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ബ്രാ​ൻ​ഡു​ക​ൾ​ക്ക് എ​ളു​പ്പ​മാ​കും. നി​ല​വി​ലു​ള്ള പ​ര​സ്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ലും ഇ​ൻ​സ്റ്റ​യി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടും​മു​മ്പേ മാ​റ്റം വ​രു​ത്താ​ൻ സാ​ധി​ക്കു​ന്ന ചി​ല എ.​ഐ ടൂ​ളു​ക​ൾ നി​ല​വി​ൽ മെ​റ്റ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പു​തി​യ ടൂ​ളു​ക​ൾ വ​രു​ന്ന​തോ​ടെ പ​ര​സ്യ​നി​ർ​മാ​ണം, മീ​ഡി​യ പ്ലാ​നി​ങ്-​ബ​യി​ങ് തു​ട​ങ്ങി​യ​വ​യി​ൽ പ​ര​സ്യ ഏ​ജ​ൻ​സി​ക​ൾ​ക്ക് വെ​ല്ലു​വി​ളി ഉ​യ​രു​മെ​ന്ന് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. എ​ന്നാ​ൽ, ചെ​റി​യ ബ​ജ​റ്റു​ള്ള ബ്രാ​ൻ​ഡു​ക​ൾ​ക്ക് ഇ​ത് ഉ​പ​കാ​ര​മാ​കു​മെ​ന്നാ​ണ് മെ​റ്റ​യു​ടെ അ​വ​കാ​ശ​വാ​ദം.

Show Full Article
TAGS:Meta Artificial Intelligence Advertising Technology Strategy 
News Summary - Meta to capture the advertising market through AI
Next Story