മസ്കിന്റെ ഗ്രോക്ക് സ്റ്റുഡിയോ
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുത്തൻ പരീക്ഷണവുമായി വീണ്ടുമെത്തുകയാണ് ഇലോൺ മസ്ക്. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി, എക്സ് എ.ഐ, ‘ഗ്രോക്ക് സ്റ്റുഡിയോ’ എന്ന പേരില്‍ പുതിയ ടൂളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ ടൂള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഡോക്യുമെന്റുകള്‍ നിര്‍മിക്കാനും ബ്രൗസര്‍ ഗെയിം, കോഡ്, റിപ്പോര്‍ട്ടുകള്‍ എന്നിവ തയാറാക്കാനും സാധിക്കും.
ഗൂഗിള്‍ ഡ്രൈവുമായി ബന്ധിപ്പിച്ചാണ് ഗ്രോക്ക് സ്റ്റുഡിയോ പ്രവർത്തിക്കുക. ഗ്രോക്ക് സ്റ്റുഡിയോയില്‍ തയാറാക്കുന്ന ഡോക്യുമെന്റുകളും സ്ലൈഡുകളും സ്പ്രെഡ്ഷീറ്റുകളുമെല്ലാം ഗൂഗിള്‍ ഡ്രൈവ് വഴി കൈകാര്യം ചെയ്യാനാകും എന്നതാണ് സവിശേഷത. ഈ ടൂൾ സൗജന്യമായിത്തന്നെ ലഭ്യമാവുകയും ചെയ്യും.


