എക്സിനോടും ഇൻസ്റ്റയോടും മത്സരിക്കാനൊരുങ്ങി ഓപൺ എ.ഐ; പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഒരുക്കുന്നതായി റിപ്പോർട്ട്
text_fieldsസാം ആൾട്ട്മാൻ
ഇലോൺ മസ്കിന്റെ ‘എക്സി’നും സക്കർബർഗിന്റെ ‘ഇൻസ്റ്റ’യും ഏറെ ജനകീയമായ മൈക്രോ ബ്ലോഗിങ് ആപ്പുകളാണ്. ത്രെഡ് പോലുള്ള പല ആപ്പുകളും ഇതിനിടയിൽ രംഗ പ്രവേശനം ചെയ്തെങ്കിലും അവക്കൊന്നും എക്സിനെയും ഇൻസ്റ്റയെയും തോൽപിക്കാനായില്ല. ഇപ്പോൾ ഇവരുമായി മത്സരത്തിനൊരുങ്ങുകയാണ് ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ.
ഓപൺ എ.ഐ രഹസ്യമായി തീർത്തും വ്യത്യസ്തമായൊരു പ്ലാറ്റ് ഫോം വികസിപ്പിക്കുന്നതായി ‘ദി വെർജ്’ റിപ്പോർട്ട് ചെയ്യുന്നു. എന്തായിരിക്കും, ആൾട്ട്മാൻ ഒളിപ്പിച്ച സർപ്രൈസ് എന്ന് വ്യക്തമല്ല. അതേസമയം, ഇമേജ് ജനേററ്റിങ് ചാറ്റ് ബോട്ടിന്റെ വികസിത രൂപം അവർ വികസിപ്പിച്ചിട്ടുണ്ട്. ഇത് സ്വതന്ത്ര ആപ്പായി ലോഞ്ച് ചെയ്താൽ അതൊരുപക്ഷേ, ഇൻസ്റ്റയെ കവച്ചുവെക്കും. അതല്ല, ഇനി പുതിയ ഫീച്ചർ ചാറ്റ് ജി.പി.ടിയുമായി കൂട്ടിച്ചേർക്കുമോ എന്നും വ്യക്തമല്ല.