Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightരാജ്യത്ത് ഏറ്റവും...

രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ പുതിയ ഫോൺ വാങ്ങിയത് ചില്ല് പൊട്ടൽ കാരണം

text_fields
bookmark_border
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ പുതിയ ഫോൺ വാങ്ങിയത് ചില്ല് പൊട്ടൽ കാരണം
cancel

നി​ങ്ങ​ളു​ടെ സ്മാ​ർ​ട്ട്‌​ഫോ​ണി​ന്റെ ക​വ​ർ ഗ്ലാ​സ് പൊ​ട്ടി​യ​താ​ണോ, പു​തി​യൊ​രു ഫോ​ൺ വാ​ങ്ങാ​ൻ ഒ​രു​ങ്ങു​ക​യാ​ണോ...? എ​ന്നാ​ൽ നി​ങ്ങ​ൾ ഒ​റ്റ​ക്ക​ല്ല. 53 ശ​ത​മാ​നം ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളും പ്ര​തീ​ക്ഷി​ച്ച​തി​ലും നേ​ര​ത്തേ പു​തി​യ ഫോ​ൺ വാ​ങ്ങാ​ൻ കാ​ര​ണം ചി​ല്ല് പൊ​ട്ടി​യ​താ​ണെ​ന്ന് ഡി​സ്‌​പ്ലേ ടെ​ക്‌​നോ​ള​ജി ക​മ്പ​നി​യാ​യ കോ​ർ​ണി​ങ് ഇ​ൻ‌​കോ​ർ​പ​റേ​റ്റ​ഡ് ന​ട​ത്തി​യ പ​ഠ​നം വ്യ​ക്‍ത​മാ​ക്കു​ന്നു. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള 1,500ത്തി​ല​ധി​കം സ്മാ​ർ​ട്ട്‌​ഫോ​ൺ ഉ​പ​ഭോ​ക്താ​ക്ക​ളി​ലാ​ണ് ക​മ്പ​നി സ​ർ​വേ ന​ട​ത്തി​യ​ത്.

87 ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ളും ത​ങ്ങ​ളു​ടെ ഫോ​ൺ നി​ര​ന്ത​രം താ​ഴെ​യി​ട്ട​താ​യും 56 ശ​ത​മാ​നം പേ​ർ ക​വ​ർ ഗ്ലാ​സി​ന്റെ ഈ​ടി​നെ​ക്കു​റി​ച്ച ആ​ശ​ങ്ക കാ​ര​ണം ഫോ​ൺ വീ​ഴു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്നും സ​ർ​വേ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ്മാ​ർ​ട്ട്‌​ഫോ​ൺ ചി​ല്ലു പൊ​ട്ടു​ന്ന​ത് സ​മ്മ​ർ​ദം, ഉ​ത്ക​ണ്ഠ എ​ന്നി​വ​ക്ക് കാ​ര​ണ​മാ​യ​താ​യി പ​ല​രും പ​റ​യു​ന്നു. പ​കു​തി​യോ​ളം ഉ​പ​ഭോ​ക്താ​ക്ക​ളും ചി​ല്ല് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 2,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ ചെ​ല​വ​ഴി​ക്കു​ന്നു.

ഫോണിനെകുറിച്ചുള്ള ക​മ്പ​നി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ സ്മാ​ർ​ട്ട്‌​ഫോ​ണു​ക​ൾ വാ​ങ്ങാ​ൻ ത​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച​താ​യി 61 ശ​ത​മാ​നം ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളും വെ​ളി​പ്പെ​ടു​ത്തി. 58 ശ​ത​മാ​നം പേ​രും ഡി​സ്‌​പ്ലേ വ്യ​ക്ത​ത​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു. ഡ്രോ​പ്പ് പ്രൊ​ട്ട​ക്ഷ​ന് 52 ശ​ത​മാ​ന​വും സ്ക്രാ​ച്ച് റെ​സി​സ്റ്റ​ൻ​സി​ന് 48 ശ​ത​മാ​ന​വും ഫ്ര​ണ്ട് ആ​ൻ​ഡ് ബാ​ക്ക് പ്രൊ​ട്ട​ക്ഷ​ന് 52 ശ​ത​മാ​ന​വും പേ​ർ പ​രി​ഗ​ണ​ന ന​ൽ​കി. 53 ശ​ത​മാ​നം പേ​ർ കാ​മ​റ ലെ​ൻ​സ് ഡ്യൂ​റ​ബി​ലി​റ്റി​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി. ക​രു​ത്തു​റ്റ ക​വ​ർ മെ​റ്റീ​രി​യ​ൽ ഫീ​ച്ച​റു​ക​ൾ​ക്ക് കൂ​ടു​ത​ൽ പ​ണം ന​ൽ​കു​ന്ന​തി​ൽ പ്ര​ശ്‌​ന​മി​ല്ലെ​ന്ന് 74 ശ​ത​മാ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്ന​താ​യും സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു.

Show Full Article
TAGS:phone Tech News 
News Summary - phone display damage
Next Story